
കൊല്ലം: സമസ്ത മേഖലയിലും സ്വകാര്യ നിക്ഷേപം അര്‍ജിക്കുന്നതിനും പൊതുമേഖലയില്‍ പിപിപി മാതൃകയില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ട് വരുന്നതിനടക്കമുളള നിര്‍ണായക നയം മാറ്റത്തിനാണ് കൊല്ലം സംസ്ഥാന സമ്മേളനം സാക്ഷിയാകുന്നത്. സ്വകാര്യ നിക്ഷേപത്തോട് സിപിഎമ്മിന് ഇതുവരെ ഉണ്ടായ എതിര്‍പ്പ് പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതാണ് മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരളത്തെ നയിക്കാന്‍ പുതുവഴികള്‍ എന്ന നയരേഖ. സ്വകാര്യ പങ്കാളികള്‍ക്ക് വാതില്‍ തുറക്കുമ്പോള്‍ വരുമാനമുണ്ടാക്കാന്‍ ജനങ്ങള്‍ക്ക് എല്ലാറ്റിനും ഫീസ് ഏര്‍പ്പെടുത്തണമെന്നും സെസ് ഈടാക്കണമെന്നും നയരേഖ നിര്‍ദ്ദേശിക്കുന്നുണ്ട്.
നയംമാറ്റമാണെന്നത് അംഗീകരിക്കുന്നുവെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്താക്കിയത്. വിഭവ സമാഹരണമാണ് കേരളം ഉയര്‍ത്തുന്ന ബദല്‍ മാതൃകയെന്നാണ് എംവി ഗോവിന്ദന്‍ പ്രതികരിച്ചത്. കേന്ദ്രം അധികവിഭവ സമാഹരണത്തിന് സെസുകളും സര്‍ചാര്‍ജുകളും വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് എംവി ഗോവിന്ദന്‍ ആരോപിച്ചു.
എറണാകുളത്ത് നിന്ന് കൊല്ലത്തെമ്പോള്‍ പ്രകടമായ മാറ്റങ്ങള്‍ക്കും വരുമാനം കണ്ടെത്താനുള്ള നിര്‍ദ്ദേശങ്ങളുമാണ് 41 പേജുകളുള്ള നയരേഖയിലുള്ളത്. തുടര്‍ ഭരണം മാത്രമാണ് നയം മാറ്റത്തിന്റെ ലക്ഷ്യം, സ്വകാര്യ സര്‍വകലാശാലയക്ക് പിന്നാലെ സ്വകാര്യ പങ്കാളത്തത്തോടെ ഗവേഷണ കേന്ദ്രങ്ങളടക്കം സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. സ്വകാര്യ നിക്ഷേപത്തിന് വാതില്‍ തുറന്നിടുമ്പോള്‍ ജനങ്ങളെ വരുമാനംനോക്കി തരം തിരിച്ച് എല്ലാ സേവനങ്ങള്‍ക്കും ഫീസ് ഈടാക്കിയും ഏറെ കാലമായി ഫീസ് വര്‍ധനവ് വരുത്താത്ത മേഖലകളെ കണ്ടെത്തി വിഭവ സമാഹരണം വേണമെന്നും നയരേഖ പറയുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പലമേഖലകളില്‍ സെസ് എര്‍പ്പെടുത്തുന്നതും ആലോചിക്കണമെന്ന് മുഖ്യമന്ത്രി നയരേഖയില്‍ പറയുന്നു.
വ്യവസായ, ടൂറിസം മേഖലകളിലടക്കം സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്നതിനും നഷ്ടത്തിലായ പൊതുമേഖലകളെ പിപിപി മാതൃകയില്‍ മറ്റുന്നതിനുമുള്ള പ്രകടനായ നയം മാറ്റത്തിന്റെ സൂചനയും നയരേഖയിലുണ്ട്.മികച്ച പ്രകടനം ഇല്ലാത്തതും നഷ്ടത്തിലുമായ പൊതുമേഖല സ്ഥാപനങ്ങളില്‍ പിപിപി മാതൃകഇല്‍ നിക്ഷേപം കൊണ്ടുവരണമെന്നാണ് നയരേഖയില്‍ വ്യക്തമാക്കുന്നത്. നയരേഖയക്ക് സമ്മേളനത്തിന്റെ അംഗീകാരം വാങ്ങി വ്യവസായിക മേഖലയിലേക്ക് അടുത്ത ഒരു വര്‍ഷം കൊണ്ട് വന്‍ തോതില്‍ സ്വകാര്യ മൂലധനം കൊണ്ടുവരികയാണ് ലക്ഷ്യം.
ടൂറിസം മേഖലയില്‍ വന്‍കിട ഹോട്ടലുകള്‍ സ്ഥാപിക്കാന്‍ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് അനുമതി നല്‍കുന്നതും പരിഗണിക്കും. വിഭവ സമാഹരണത്തിന് ഡാമിലെ മണലെടുപ്പ് എന്ന പഴയ നിദേശങ്ങളും പിണറായിരുടെ നയരേഖയിലുണ്ട്. ഒപ്പം വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുമെന്നും വ്യക്തമാക്കുന്നു. സ്വകാര്യ നിക്ഷേപങ്ങള്‍ക്കെതിരെ വര്‍ഷങ്ങളായി ഉയര്‍ത്തിയ ചെങ്കൊടി താഴെ വെച്ച് ചുവപ്പ് പരവതാനി വിരിക്കുകയാണ് കൊല്ലം സമ്മേളനം. സമഗ്ര മേഖലകളിലും നിക്ഷേപകര്‍ക്കായ വാതില്‍ തുറന്ന് സ്വാഗതമോതുകയാണ് നയരേഖ.
Discover more from MALAYALAM
Subscribe to get the latest posts sent to your email.