
ആലപ്പുഴ: സംസ്ഥാനത്ത് മരണസംഖ്യ കുറയുന്നത് പെന്‍ഷന്‍ബാധ്യത കൂട്ടിയെന്ന് മന്ത്രി സജി ചെറിയാന്‍. കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപവത്കരണയോഗം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെക്കുറവാണ്. എല്ലാവരും മരിക്കണമെന്നല്ല പറഞ്ഞതിന്റെ അര്‍ഥം. പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ? ആരോഗ്യപരിപാലനത്തില്‍ കേരളം ഒന്നാമതാണ്. അതും പ്രശ്‌നമാണ്. ജനിക്കുന്നതു മാത്രമല്ല, മരിക്കുന്നതും വളരെക്കുറവാണ്.
80, 90, 95, 100 വയസ്സുവരെ ജീവിക്കുന്നവരുണ്ട്. 94 വയസ്സായ എന്റെ അമ്മയും പെന്‍ഷന്‍ വാങ്ങുന്നുണ്ട്. എന്തിനാണ് നിങ്ങള്‍ക്കു പെന്‍ഷനെന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട് -മന്ത്രി പറഞ്ഞു.
എന്‍ജിഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരന്‍ അധ്യക്ഷനായി. ആര്‍. നാസര്‍, സി.ബി. ചന്ദ്രബാബു, പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, എ.എം. ആരിഫ്, പി.ഡി. ജോഷി, കെ.ജി. രാജേശ്വരി, കെ.കെ. ജയമ്മ, പി. ഗാനകുമാര്‍, എം.എ. അജിത് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.