മേലധികാരി പിതൃത്വ അവധി (Paternity Leave) നിഷേധിച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ അഭിഭാഷകന്‍ എട്ടുകോടി രൂപയുടെ ജോലി ഉപേക്ഷിച്ചു. സംവേറിന്റെ സ്ഥാപകനായ നിക്ക് ഹ്യൂബര്‍ ആണ് ലോകത്തിലെ ഏറ്റവും മികച്ച നിയമ സ്ഥാപനങ്ങളിലൊന്നില്‍ ജോലി ചെയ്തിരുന്ന ഒരു അഭിഭാഷകന്‍ നടത്തിയ നിര്‍ണായക തീരുമാനത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
തൊഴിലും വ്യക്തിജീവിതവും ഒരുമിച്ചു കൊണ്ടുപോകുമ്പോള്‍ എല്ലാവരുടെ ജീവിതത്തിലും ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഒരു നിര്‍ണായക തീരുമാനം എടുക്കേണ്ടിവരും എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് നിക്ക് ഹ്യൂബര്‍ ഈ അഭിഭാഷകന്റെ അനുഭവം പങ്കുവെച്ചത്.
ഹ്യൂബര്‍ പറയുന്നതനുസരിച്ച്, കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈ അഭിഭാഷകന്‍ പ്രസ്തുത നിയമ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയാണ്. ആഴ്ചയില്‍ 80 മണിക്കൂറോളം ഇദ്ദേഹം ജോലി ചെയ്തിരുന്നതായാണ് ഹ്യൂബര്‍ പറയുന്നത്. അങ്ങനെ 32 വയസ്സായപ്പോഴേക്കും തന്റെ അശ്രാന്ത പരിശ്രമത്തിലൂടെ പ്രതിവര്‍ഷം ഏകദേശം $900K (ഏകദേശം 7.84 കോടി രൂപ) പ്രതിഫലം കിട്ടുന്ന രീതിയിലേക്ക് അദ്ദേഹം വളര്‍ന്നിരുന്നു.
എന്നാല്‍, ഭാര്യ എട്ടുമാസം ഗര്‍ഭിണിയായിരിക്കെ അഭിഭാഷകനെ മറ്റൊരു നഗരത്തിലെ ഒരു പ്രധാന കേസ് ഏല്‍പ്പിക്കാന്‍ മേലധികാരി തീരുമാനിച്ചു. എന്നാല്‍, തന്റെ കുഞ്ഞിന്റെ ജനനസമയത്ത് ഭാര്യയോടൊപ്പം ഉണ്ടായിരിക്കണമെന്ന് അതിയായി ആഗ്രഹിച്ച ആ മനുഷ്യന്‍ തന്നെ ആ ജോലിയില്‍ നിന്നും ഒഴിവാക്കി തരണമെന്നും പിതൃത്വ അവധി അനുവദിക്കണമെന്നും മേലധികാരിയോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന മേലധികാരി നിരസിച്ചു. ഒന്നുകില്‍ കുഞ്ഞിന്റെ ജനനത്തിന് സാക്ഷി ആകുക അല്ലെങ്കില്‍ ജോലിയില്‍ തുടരുക എന്നായിരുന്നു മേലധികാരിയുടെ മറുപടി.
ജീവിതത്തില്‍ ഏറ്റവും നിര്‍ണായകമായ തീരുമാനമെടുക്കേണ്ട ആ നിമിഷത്തില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ആ യുവ അഭിഭാഷകന്‍ തന്റെ ജോലി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരുപാട് ആഗ്രഹിച്ചു നേടിയെടുത്ത ആ ജോലി മേലധികാരിയുടെ പിടിവാശിയില്‍ ആ പാവം മനുഷ്യന് നഷ്ടമായി എന്നായിരുന്നു ട്യൂബര്‍ തന്റെ എക്‌സ് പോസ്റ്റില്‍ വെളിപ്പെടുത്തിയത്.
പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തില്‍ വൈറലായി എന്ന് മാത്രമല്ല പേരോ മറ്റു വ്യക്തി വിവരങ്ങളോ വെളിപ്പെടുത്തിയില്ലെങ്കിലും ആ അഭിഭാഷകന് പിന്തുണ അറിയിച്ച് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ഒടുവില്‍ ആ മനുഷ്യന്‍ ഉചിതമായ തീരുമാനം എടുത്തു എന്നായിരുന്നു ഭൂരിഭാഗം ആളുകളും കുറിച്ചത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply