സ്‌കൂളും കോളേജും കഴിഞ്ഞ് പിന്നീട് ജോലി… അങ്ങനെയുള്ളൊരു സാമ്പ്രദായിക പാതയിലാണ് ജീവിതത്തിന്റെ സുരക്ഷിതത്വം എന്നാണ് നമ്മളില്‍ മിക്കവരും കരുതുന്നത്. അതിലൂടെ മെച്ചപ്പെട്ട ജീവിതം സ്വന്തമാക്കിയവരുമുണ്ട്. എന്നാല്‍ ഈ റൂട്ടില്‍ നിന്ന് വഴിതെറ്റി സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവരും ജീവിതത്തില്‍ പച്ച പിടിക്കുമെന്ന് കാണിക്കുന്നതാണ് മുന്‍ ഗൂഗിള്‍ ജീവനക്കാരിയുടെ ജീവിതം.
ചൈനീസ് സ്വദേശിയായ വീനസ് വാങ് 37-ാം വയസ്സില്‍ നേടിയിരുന്ന ശമ്പളത്തിന്റെ മൂന്നിരട്ടി നേടാന്‍ തുടങ്ങിയത് തന്റെ വൈവാഹിക ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണെന്ന് സി.എന്‍.ബി.സി. റിപ്പോര്‍ട്ടില്‍ പറയുന്നു. കരിയര്‍ ബ്രേക്ക് തൊഴില്‍ ജീവിത്തിന്റെ അന്ത്യമായി കണുന്നവര്‍ അറിഞ്ഞിരിക്കേണ്ടതാണ് വീനസിന്റെ ജീവിതം.
ഇംഗ്ലീഷ് ഭാഷ പ്രവീണ്യം ഒരു തരി പോലുമില്ലാതെ 2013-ല്‍ ചൈനയില്‍ നിന്ന് യു.എസിലേക്ക് എം.ബി.എ പഠിക്കാനെത്തിയ വീനസ് തുടര്‍ച്ചയായി അതിനുപിന്നില്‍ പരിശ്രമിച്ചു. വൈവാഹിക ബന്ധങ്ങളില്‍ മാത്രം ജീവിതത്തിന്റെ അര്‍ഥം കണ്ടിരുന്ന ചൈനീസ് സംസ്‌കാരത്തില്‍ നിന്ന് ജീവിതത്തില്‍ ആനിവാര്യമായ സ്വാതന്ത്ര്യങ്ങളെ പറ്റി അറിയുന്നത് യു.എസിലേക്ക് എത്തിയ ശേഷമാണെന്ന് വീനസ് പറയുന്നു. സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ പഠിച്ചതും ഈ കാലയളവിലാണ്. പിന്നീട് മുന്‍നിര ടെക്ക് കമ്പനിയില്‍ സോഴ്‌സിങ് മാനേജറായി ജോലിയില്‍ കയറിയ വീനസ് ആറക്ക ശമ്പളം നേടാന്‍ തുടങ്ങിയെങ്കിലും 2020-ഓടെ രാജിവെച്ചു. മകളെ പരിചരിക്കാന്‍ എടുത്ത ഒരു വര്‍ഷത്തെ ബ്രേക്ക് പിന്നീട് നീണ്ടു പോയി. ഇതിനിടയില്‍ വിവാഹ ബന്ധത്തിലും വിള്ളലുണ്ടായി വേര്‍പിരിയേണ്ടിവന്നു. അപ്രതീക്ഷിതമായാണ് തൊഴില്‍രഹിതയായ വീനസ്, സിങ്കിള്‍ പാരന്റിങ്ങിലേക്കും എത്തപ്പെടുന്നത്.
റിട്ടയര്‍മെന്റ് അക്കൗണ്ടില്‍ 40,000 ഡോളറും പണമായി 10,000 ഡോളറും മാത്രമേ തന്റെ പക്കല്‍ ഉളളൂ എന്ന തിരിച്ചറിവില്‍ നിന്നാണ് തന്റെ ജീവിതത്തിന്റെ അുത്ത ഘട്ടം ആരംഭിച്ചതെന്ന് ഇവര്‍ പറയുന്നു.
തുടര്‍ന്ന് ഗൂഗിള്‍ ജീവനക്കാരിയായി കരിയിറിലേക്ക് തിരിച്ചെത്തിയ ഇവര്‍ 30,000 ഡോളര്‍ സമ്പാദിച്ച് സാമ്പത്തിക സ്ഥിരത നേടിയതായി പറയുന്നു. പിന്നീടുളള മൂന്ന് വര്‍ഷം ചാറ്റ് ബോട്ടുകളുടേയും എ.ഐ അസിസ്റ്റന്റ്‌സ് പോലുള്ളവയുടെയും ഡെവലപ്‌മെന്റിലുമാണ് വാങ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 2024-ല്‍ ഗൂഗിള്‍ നിന്ന് രാജിവെച്ച് പ്രൊഫഷണ്‍ ഗ്രാഫ് അവര്‍ നിലനിര്‍ത്തി. 300,000 ഡോളറില്‍ (2.6 കോടി രൂപ )നിന്ന് ഒരു മില്യണ്‍ ഡോളറിലേക്ക് ( ഏകദേശം 8.7 കോടി രൂപ) തന്റെ വരുമാനം ഉയര്‍ത്താന്‍ സഹായിച്ചത് എ.ഐയാണെന്നാണ് വീനസ് പറയുന്നത്.
മൂന്ന് വര്‍ഷത്തിനിടയില്‍ 300,000 ഡോളറില്‍ നിന്ന് 970,000 ഡോളറായി വരുമാനം ഉയര്‍ന്നു. ആഗോളതലത്തില്‍ എ.ഐയുടെ സാധ്യതകള്‍ വിശാലമാകുമ്പോഴും വിഷയത്തില്‍ പരിചയസമ്പന്നര്‍ ഇല്ലെന്നത് തനിക്ക് അനുകൂലമാണ് എന്നാണ് വാന്‍സ് പറയുന്നത്. നിത്യ ചെലവ്, വാടക, ഇന്‍ഷുറന്‍സ്, ഭക്ഷണം, യാത്ര തുടങ്ങിയവയ്ക്ക് ഇവര്‍ എങ്ങനെ പണം ചെലവാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പുനരുപയോഗിക്കാവുന്ന സാധനങ്ങള്‍ വില്‍ക്കുന്ന കടകളെയാണ് ഇന്നും വീനസ് ആശ്രയിക്കുന്നത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply