
എറണാകുളം: കുന്നത്തുനാട്ടില്‍ തെരുവുനായകളെ കൂട്ടത്തോടെ പാര്‍പ്പിച്ച വീട്ടിലെ ഉടമയ്ക്ക് നായ വളര്‍ത്തല്‍ കേന്ദ്രം തുടങ്ങാന്‍ ലൈസന്‍സില്ലെന്ന് ജില്ലാ ഭരണകൂടം. അതിനാല്‍ ഉടന്‍ തന്നെ നായകളെ ഒഴിപ്പിക്കും. ജില്ലാ മൃഗ സംരക്ഷണ ഓഫിസര്‍ സ്ഥലം സന്ദര്‍ശിക്കും. എന്നാല്‍ നായകളെ മാറ്റില്ലെന്ന വാശിയിലാണ് വീട് വാടകയ്ക്ക് എടുത്ത വീണ ജനാര്‍ദനന്‍.
നാട്ടുകാര്‍ പുറത്ത് ബഹളം വയ്ക്കുമ്പോള്‍ മാത്രമാണ് നായകള്‍ കുരയ്ക്കുന്നതെന്നാണ് വീണ പറയുന്നത്. എന്നാല്‍, കുന്നത്തുനാട്ടില്‍ ജനവാസ മേഖലയില്‍ തെരുവുനായകളെ കൂട്ടത്തോടെ പാര്‍പ്പിച്ചിരുന്ന വീടിനു മുന്നില്‍ നാട്ടുകാര്‍ വെളളിയാഴ്ചയും പ്രതിഷേധവുമായി എത്തി.
നായകളെ ഉടന്‍ മാറ്റണം എന്നും സംഭവത്തില്‍ ജില്ലാ കലക്റ്റര്‍ ഇടപെടണമെന്നുമാണ് അയല്‍വാസികളായ സ്ത്രീകള്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്നത്. വെളളിയാഴ്ച നായകള്‍ക്ക് എത്തിച്ച ഭക്ഷണം അകത്തുകയറ്റാന്‍ നാട്ടുകാര്‍ സമ്മതിക്കാതെ ബഹളമുണ്ടാക്കുകയും ഭക്ഷണം തട്ടിമറിക്കുകയും ചെയ്തിരുന്നു.
നായകള്‍ ആര്‍ക്കും ഒരു ശല്യവുമുണ്ടാക്കുന്നില്ലെന്നും, പുലിയെ വേണമെങ്കിലും വളര്‍ത്താന്‍ വീട്ടുടമ അനുവാദം തന്നിട്ടുണ്ടെന്നുമാണ് വാടകയ്ക്ക് താമസിക്കുന്ന വീണ പറഞ്ഞത്. 42ഓളം തെരുവുനായ്ക്കളെയാണ് കൂട്ടത്തോടെ വീട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
അസഹനീയമായ ദുര്‍ഗന്ധവും നായ്ക്കളുടെ കുരയും കാരണം ജീവിതം ദുഃസഹമായെന്നും, ഇതെത്തുടര്‍ന്നാണ് പ്രതിഷേധിച്ചതെന്നും നാട്ടുകാര്‍ പറയുന്നു. രണ്ടു വളര്‍ത്തുനായ്ക്കളെ താമസിപ്പിക്കുമെന്ന് മാത്രം പറഞ്ഞാണ് എഗ്രിമെന്റ് എഴുതിയതെന്നും ഇവര്‍ വാദിക്കുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.