
തിരുവനന്തപുരം: ലഹരിമാഫിയക്കെതിരേ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാനം ലഹരി മാഫിയയുടെ പിടിയിലാണെന്നും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വലിയ രീതിയിലുള്ള ലഹരി വിപണനം നടക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
താമരശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവം ഗൗരവതരമാണെന്നും സര്‍ക്കാരിന്റെ പിടിപ്പുകേടാണ് സംസ്ഥാനത്ത് ലഹരി മാഫിയ ശക്തമാകാന്‍ കാരണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ലഹരി വിതരണത്തില്‍ രാജ്യവിരുദ്ധ ശക്തികള്‍ക്ക് പങ്കുണ്ടോയെന്ന കാര്യം സംശയമുണ്ടെ് ഇതിന് പണം നല്‍കുന്നവരുടെ വിദേശബന്ധത്തെ കുറിച്ച് അന്വേഷിക്കണം. ലഹരി ഉപയോഗം മൂലമുണ്ടാകുന്ന കൊലപാതകങ്ങള്‍ കേരളത്തില്‍ തുടര്‍കഥയാവുകയാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.