മദ്യപിച്ച് നടുറോഡില്‍ വാഹനം നിര്‍ത്തി മൂത്രമൊഴിച്ച യുവാവിനെതിരെ പൊലീസ് നടപടി. ഒരു തിരക്കേറിയ ട്രാഫിക് ജംഗ്ഷനില്‍ ഇയാള്‍ കാര്‍ നിര്‍ത്തി റോഡരികില്‍ മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. പൂനെയിലാണ് സംഭവം നടന്നത്. ആ സമയം അതുവഴി കടന്നുപോയ വാഹനങ്ങളിലെ യാത്രക്കാരാണ് യുവാവിന്റെ പ്രവൃത്തി വീഡിയോയില്‍ പകര്‍ത്തിയത്.
യെരവാഡയിലെ ശാസ്ത്രിനഗര്‍ പ്രദേശത്ത് വഴിയാത്രക്കാരനായ ഒരാളാണ് സംഭവം ക്യാമറയില്‍ പകര്‍ത്തിയത്. ഒരു ട്രാഫിക് ജംഗ്ഷനില്‍ ബിഎംഡബ്ല്യു കാര്‍ റോഡിന്റെ നടുവിലായി നിര്‍ത്തിയിട്ടിരിക്കുന്നതും വാഹനത്തിന്റെ ഡോര്‍ അലക്ഷ്യമായി തുറന്നിട്ടിരിക്കുന്നതും ആണ് വീഡിയോ ദൃശ്യങ്ങളുടെ തുടക്കത്തില്‍ കാണുന്നത്. തുടര്‍ന്ന് വാഹനത്തിന് അരികിലേക്ക് എത്തുമ്പോള്‍ മദ്യക്കുപ്പിയുമായി ഒരു യുവാവ് മുന്‍സീറ്റില്‍ ഇരിക്കുന്നതും മദ്യലഹരിയില്‍ മറ്റൊരു യുവാവ് റോഡരികില്‍ നിന്ന് മൂത്രമൊഴിക്കുന്നതും കാണാം.
വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യുവാക്കള്‍ യാത്രക്കാരനെ ചീത്ത വിളിക്കുന്നതും ഒപ്പം മൂത്രമൊഴിച്ചു കൊണ്ടിരുന്ന യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തുന്നതും വീഡിയോയിലുണ്ട്. തുടര്‍ന്ന് യുവാക്കള്‍ അമിതവേഗതയില്‍ വാഹനം ഓടിച്ചു കൊണ്ടുപോവുകയും ചെയ്യുന്നു.
വീഡിയോയുടെ അടിസ്ഥാനത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തു. വാഹനം ഓടിച്ചിരുന്നത് ഗൗരവ് അഹൂജ എന്ന വ്യക്തിയാണെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാളോടൊപ്പം ഉണ്ടായിരുന്നത് സുഹൃത്ത് ഭാഗ്യേഷ് ഓസ്വാളാണ്. സംഭവ സമയത്ത് ഇരുവരും മദ്യപിച്ചിരുന്നതായാണ് പോലീസ് സംശയിക്കുന്നത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply