
ഇന്ത്യക്കാരുടെ സംസ്‌കാരം മറ്റ് രാജ്യങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ്. പലപ്പോഴും വിദേശികള്‍ക്ക് അതത്ര ഉള്‍ക്കൊള്ളാന്‍ കഴിയണം എന്നില്ല. പ്രത്യേകിച്ചും നമ്മുടെ ചില ശീലങ്ങള്‍. അങ്ങനെ അമേരിക്കക്കാര്‍ക്ക് അത്ര സുഖകരമല്ലാത്ത ഇന്ത്യക്കാരുടെ ചില ശീലങ്ങളെ കുറിച്ച് ഒരു വിദേശി പറയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. നിരവധിപ്പേരാണ് യുവതിയുടെ വീഡിയോയ്ക്ക് പ്രതികരണങ്ങളുമായി എത്തിയത്.
ദില്ലിയില്‍ കുടുംബമായി താമസിക്കുന്ന വിദേശവനിതയാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യക്കാര്‍ പിന്തുടരുന്നതും എന്നാല്‍ അമേരിക്കക്കാര്‍ക്ക് അത്ര സുഖകരമായി തോന്നാത്തതുമായ എട്ട് കാര്യങ്ങളെ കുറിച്ചാണ് യുവതി വീഡിയോയില്‍ പറയുന്നത്.
അതില്‍ ഒന്നാമതായി പറയുന്നത്, അമേരിക്കക്കാര്‍ ടോയ്‌ലെറ്റ് പേപ്പറാണ് ഉപയോ?ഗിക്കുന്നത്. ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന ജെറ്റ് സ്‌പ്രേ അവര്‍ക്ക് ഒരിക്കലും സുഖകരമായി തോന്നാറില്ല എന്നാണ്.
രണ്ടാമതായി പറയുന്നത്, ഒരേ സ്ലിപ്പര്‍ തന്നെ പലരും ഉപയോഗിക്കുന്നതിനെ കുറിച്ചാണ്. അത് അമേരിക്കക്കാര്‍ക്ക് പറ്റാത്ത കാര്യമാണ് എന്നാണ് യുവതി പറയുന്നത്.
അടുത്തത്, ഒരേ വാട്ടര്‍ബോട്ടില്‍ തന്നെ ഷെയര്‍ ചെയ്ത് പലരും വെള്ളം കുടിക്കുന്നത് അമേരിക്കക്കാര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല എന്നാണ്.
അതുപോലെ, റെസ്റ്റോറന്റില്‍ പോയാല്‍ പലരും ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഷെയര്‍ ചെയ്ത് കഴിക്കുന്നതും അമേരിക്കക്കാര്‍ക്ക് പറ്റില്ല. അവര്‍ അവരവര്‍ക്ക് വേണ്ടുന്ന ഭക്ഷണം ഓര്‍ഡര്‍ ചെയ്താണ് കഴിക്കാറ് എന്നാണ് യുവതി പറയുന്നത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.