
പാലക്കാട്: എലപ്പുള്ളിയിലെ ബ്രൂവറിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിജെപി. മലമ്പുഴ ഡാമിലെ വെള്ളം കൃഷിക്കും കുടിവെള്ളത്തിനും മാത്രമെ ഉപയോഗിക്കാനാവു എന്ന ഉത്തരവ് നിലവിലുള്ള കാര്യം കോടതിയെ ധരിപ്പിക്കുമെന്നും മലമ്പുഴ ഡാമിന്റെ സംഭരണ ശേഷി കുറഞ്ഞ കാര്യം കോടതിയില്‍ അറിയിക്കുമെന്നും ബിജെപി നേതാവ് സി. കൃഷ്ണകുമാര്‍.
എല്ലാ നിയമങ്ങളും ചട്ടങ്ങളും ഒയാസിസിന് വേണ്ടി സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു. ഒയാസിസിന് വേണ്ടി പഞ്ചായത്തിന്റെ അധികാരത്തിനെ കവര്‍ന്നെടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യം കോടതിയില്‍ ചൂണ്ടിക്കാട്ടും.
Discover more from MALAYALAM
Subscribe to get the latest posts sent to your email.