
കല്‍പ്പറ്റ: ഇടുക്കിക്ക് പിന്നാലെ വയനാട്ടിലും കാട്ടാന ആക്രമണത്തില്‍ മരണം. വയനാട് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴയിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചത്. നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മാനു (45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് മാനുവിനെ കാട്ടാന ആക്രമിച്ചത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുന്നതിനിടെയാണ് ആക്രമണം. വയനാട്ടിലെ അതിര്‍ത്തിയിലുള്ള പഞ്ചായത്താണ് നൂല്‍പ്പുഴ. വനാതിര്‍ത്തി മേഖലയിലാണ് സംഭവമെന്നാണ് വിവരം. പാടത്ത് മരിച്ച നിലയിലാണ് മാനുവിനെ കണ്ടെത്തിയത്. കാട്ടാന ശല്യമുള്ള മേഖലയിലാണ് സംഭവം.
ഇടുക്കി പെരുവന്താനം കൊമ്പന്‍ പാറയില്‍ കാട്ടാന ആക്രമണത്തില്‍ നെല്ലിവിള പുത്തന്‍ വീട്ടില്‍ സോഫിയ ഇസ്മയില്‍ (45) കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണിപ്പോള്‍ വയനാട്ടിലും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുന്നത്. ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പന്‍പാറയിലായിരുന്നു കാട്ടാന ആക്രമണത്തില്‍ സോഫിയ കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായമായി ഇന്ന് തന്നെ നല്‍കുമെന്നും സോഫിയയുടെ മകള്‍ക്ക് ജോലി നല്‍കുമെന്നും കളക്ടര്‍ വി. വിഗ്‌നേശ്വരി ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് പുലര്‍ച്ചെയോടെ നാട്ടുകാര്‍ തത്കാലത്തേക്ക് പ്രതിഷേധം അവസാനിപ്പിച്ചു. സോഫിയയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.
Discover more from MALAYALAM
Subscribe to get the latest posts sent to your email.