സമൂഹ മാധ്യമത്തില്‍ പുതിയൊരു ഫാഷന്‍ ട്രെന്‍ഡ് ഉയര്‍ന്നു കഴിഞ്ഞു. അതാണ് വണ്‍ ലെഗ്ഡ് ജീന്‍സ് (one legged jeans). വില ഇത്തിരി കൂടും 38,330 രൂപ (അതായത് 440 ഡോളര്‍) മാത്രം. ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡായ കോപര്‍ണിയാണ് ഫാഷന്‍ പ്രേമികള്‍ക്കായി ഈ വണ്‍ ലെഗ്ഡ് ജീന്‍സ് ഏറ്റെടുത്തു കഴിഞ്ഞു. പക്ഷേ, പ്രായോഗികമതികള്‍ക്ക് സംഗതി അത്രയ്ക്ക് രുചിച്ച മട്ടില്ല. അവര്‍ ഈ വസ്ത്രത്തിന്റെ പ്രായോഗികതയെയും ഈട് നില്‍ക്കുന്നതിനെ കുറിച്ചും സംശയങ്ങള്‍ പ്രകടിപ്പിച്ച് കഴിഞ്ഞു.
ടിക് ടോക്കില്‍ 16 ദശലക്ഷവും ഇന്‍സ്റ്റാഗ്രാമില്‍ 7 ദശലക്ഷത്തിലധികവും ഫോളോവേഴ്‌സുള്ള ക്രിസ്റ്റി സാറ, ഈ ഒറ്റക്കാലന്‍ ജീന്‍സിനെ സമൂഹ മാധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തി. ‘ഇന്റര്‍നെറ്റിലെ ഏറ്റവും വിവാദപരമായ ജീന്‍സ്’ എന്ന വിശേഷണത്തോടെയാണ് ജീന്‍സിനെ പരിചയപ്പെടുത്തിയത്. ക്രിസ്റ്റി ജീന്‍സിനെ പരിചയപ്പെടുത്തുന്നതിനിടെ ഫ്രെയിമിലേക്ക് കയറിവന്ന ഭര്‍ത്താവ് തന്നെ ജീന്‍സിനെതിരെ രംഗത്തെത്തി. ആരും അത് ധരിക്കില്ലെന്ന് അദ്ദേഹത്തിന് അത്രയ്ക്ക് ഉറപ്പുണ്ട്. നിരവധി പേര്‍ ക്രിസ്റ്റിയുടെ ഭര്‍ത്താവിന്റെ അഭിപ്രായത്തോട് യോജിച്ചു. വിചിത്രമെന്നും പരിഹാസ്യമെന്നുമുള്ള കുറിപ്പുകളും പിന്നാലെ എത്തി.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply