തിരുവില്വാമല : രാത്രിയില്‍ ഗൂഗിള്‍ മാപ്പ് നോക്കി തടയണയിലൂടെ സഞ്ചരിച്ച കാര്‍ പുഴയിലേക്ക് പതിച്ചു. കാറിലുണ്ടായിരുന്ന അഞ്ചംഗകുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ഗായത്രിപ്പുഴയ്ക്കു കുറുകെ കൊണ്ടാഴി – തിരുവില്വാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എഴുന്നള്ളത്ത്ക്കടവ് തടയണയില്‍ ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
മലപ്പുറം കോട്ടക്കല്‍ ചേങ്ങോട്ടൂര്‍ മന്താരത്തൊടി വീട്ടില്‍ ബാലകൃഷ്ണന്‍ (57), സദാനന്ദന്‍, വിശാലാക്ഷി, രുഗ്മിണി, കൃഷ്ണപ്രസാദ് എന്നിവരാണ് രക്ഷപ്പെട്ടത്. കുത്താമ്പുള്ളിയില്‍ നിന്നും കൈത്തറി തുണികളും മറ്റും വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. തിരുവില്വാമല ഭാഗത്തുനിന്ന് പുഴയിലെ തടയണയിലേക്കിറങ്ങിയ ഉടന്‍ ദിശതെറ്റി പുഴയിലകപ്പെടുകയായിരുന്നു. ഒപ്പം മറ്റൊരു കാറിലുണ്ടായിരുന്ന ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് പുഴയിലകപ്പെട്ടവരെ രക്ഷപ്പെടുത്തിയത്.
കാര്‍ വീണ ഭാഗത്ത് പുഴയില്‍ അഞ്ചടിയോളം മാത്രമെ വെള്ളമുണ്ടയായിരുന്നുള്ളു. കരയില്‍ നിന്ന് ഏകദേശം 30 മീറ്ററോളം ദൂരത്തിലാണ് കാര്‍ പതിച്ചത്. പഴയന്നൂര്‍ പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മുന്‍പും ഈ ഭാഗത്ത് ഇത്തരം അപകടങ്ങള്‍ നടന്നിട്ടുണ്ട്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply