
പാലക്കാട്: പാതിവിലത്തട്ടിപ്പില്‍ പാലക്കാട് ജില്ലയില്‍ ഇന്നലെ 30 കേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്തു. ഇതോടെ കേസുകളുടെ എണ്ണം 111 ആയി. വടക്കഞ്ചേരി, നെന്മാറ, ചിറ്റൂര്‍, കോങ്ങാട്, മീനാക്ഷിപുരം സ്റ്റേഷനുകളിലാണു കേസ് റജിസ്റ്റര്‍ ചെയ്തത്. ഇന്നലെ 117 പരാതികള്‍ കൂടി ലഭിച്ചു. പരാതികളുടെ എണ്ണം 600 കടന്നു. കേസ് എടുത്ത സംഭവങ്ങളില്‍ പരാതിക്കാരില്‍ നിന്നു പ്രത്യേക അന്വേഷണ സംഘം മൊഴി എടുത്തു. സന്നദ്ധ സംഘടനകള്‍ വഴിയാണു പലരും പണം നല്‍കിയിട്ടുള്ളത്. അതിനാല്‍ സംഘടനാ ഭാരവാഹികള്‍ക്കെതിരെയാണു കൂടുതല്‍ പേരും പരാതി നല്‍കിയിട്ടുള്ളത്.
സംഘടനാ ഭാരവാഹികളെ പലരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി പൊലീസ് ചോദ്യം ചെയ്തു. നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ സംഘടനയുടെ ബാങ്ക് അക്കൗണ്ടിലേക്കാണു പണം അടച്ചതെന്നാണ് ഇവര്‍ നല്‍കിയ മൊഴി. ഇതിന്റെ തെളിവുകളും ഹാജരാക്കിയെന്നാണു വിവരം. കൂടുതല്‍ പരാതികളില്‍ കേസ് എടുത്തശേഷം അനന്തു കൃഷ്ണനെ കസ്റ്റഡിയില്‍ വാങ്ങാനാണു പൊലീസിന്റെ നീക്കം. അനന്തു കൃഷ്ണനെതിരെ പരാതി നല്‍കിയവരെല്ലാം സന്നദ്ധ സംഘടനാ ഭാരവാഹികളാണ്. ജില്ലയില്‍ എത്ര കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല.
Discover more from MALAYALAM
Subscribe to get the latest posts sent to your email.