
ഗാസ: യുഎസും ഇസ്രയേലും സ്വരം കടുപ്പിച്ചതോടെ മൂന്നു ബന്ദികളെ ഹമാസ് മോചിപ്പിച്ചു. മറുപടിയായി ഇസ്രയേല്‍ തടവുകാരെ മോചിപ്പിക്കുന്ന നടപടി തുടങ്ങി. 369 തടവുകാരെയാകും മോചിപ്പിക്കുക. 2023 ഒക്‌റ്റോബര്‍ ഏഴു മുതല്‍ ഹമാസിന്റെ തടവിലായിരുന്ന അര്‍ജന്റീന, റഷ്യ, യുഎസ് പൗരന്മാരെയാണു മോചിപ്പിച്ചത്. മൂന്നു പേര്‍ക്കും ഇസ്രേലി പൗരത്വവുമുണ്ട്. ക്ഷീണിച്ച്, വിളറിയ അവസ്ഥയിലാണു ഹമാസിന്റെ തടവറയില്‍ നിന്നു പുറത്തുവന്നവര്‍ കാണപ്പെട്ടത്. എന്നാല്‍, കഴിഞ്ഞ ശനിയാഴ്ച മോചിപ്പിക്കപ്പെട്ടവരെക്കാള്‍ ഭേദപ്പെട്ട ആരോഗ്യാവസ്ഥയിലാണ്.
വെടിനിര്‍ത്തല്‍ കരാര്‍ നാലാഴ്ചയെത്തിയതിനൊപ്പം യുദ്ധമേഘങ്ങള്‍ ഉരുണ്ടുകൂടിയിരുന്നു ഗാസയില്‍. ഇസ്രയേല്‍ കരാര്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് ഹമാസ് ബന്ദിമോചനം വൈകിച്ചതോടെയാണ് വീണ്ടും ആശങ്ക ഉയര്‍ന്നത്. ഗാസയില്‍ നിന്നു പലസ്തീനികളെ ഒഴിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശം പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്തു.
എന്നാല്‍, ബന്ദിമോചനം നീണ്ടുപോയാല്‍ ആക്രമണം തുടങ്ങുമെന്ന് ഇസ്രയേലും ഇതിനെ പിന്തുണച്ച് യുഎസും രംഗത്തെത്തിയതോടെ ഹമാസ് നിലപാട് മാറ്റി. ജനുവരി 19ന് ആരംഭിച്ച വെടിനിര്‍ത്തലിനുശേഷം ഇതുവരെ 24 ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. 730ലേറെ തടവുകാരെ ഇസ്രയേലും വിട്ടയച്ചു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.