മലയാളികള്‍ക്ക് എപ്പോഴും പ്രിയപ്പെട്ട നടിയാണ് ഇഷ തല്‍വാര്‍. ‘തട്ടത്തിന്‍ മറയത്ത്’ എന്ന സിനിമയിലെ ആയിഷയായി എത്തിയ ഇഷയെ അത്രപെട്ടന്ന് ആരും മറക്കില്ല. നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് 2012ലാണ് പുറത്തിറങ്ങിയത്. വന്‍ ഹിറ്റായ ഈ സിനിമയ്ക്ക് ശേഷവും ഇഷ മറ്റ് കുറച്ച് മലയാള സിനിമകളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ഇവയില്‍ കാര്യമായി നടി ശ്രദ്ധിക്കപ്പെട്ടില്ല.
മുംബയില്‍ അറിയപ്പെടുന്ന മോഡലായിരിക്കെയാണ് ഇഷ സിനിമയില്‍ അഭിനയിച്ചത്. മലയാളത്തില്‍ അധികമായി ഇല്ലെങ്കിലും മറ്റ് ഭാഷകളില്‍ താരം അഭിനയിക്കുന്നുണ്ട്. മോഡലിംഗിലും പരസ്യചിത്രങ്ങളിലും താരം സജീവയാണ്. ഇപ്പോഴിതാ ഇഷയുടെ പുതിയ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കോള്‍ഡ്‌പ്ലേ കണ്‍സേര്‍ട്ടിനെത്തിയപ്പോള്‍ ഉള്ള വീഡിയോയാണ് ഇത്. ഒരു റിപ്പോര്‍ട്ടറോട് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ പ്രചരിച്ചതിന് പിന്നാലെ കമന്റുകളുമായി മലയാളികള്‍ രംഗത്തെത്തി. തട്ടത്തില്‍ മറയത്തിലെ ആയിഷ തന്നെയാണോ ഇതെന്നാണ് പലരുടെയും ചോദ്യം. വീഡിയോയില്‍ ചിലര്‍ നിവിന്‍ പോളിയെയും വിനീത് ശ്രീനിവാസനെയും ടാഗ് ചെയ്യുന്നുമുണ്ട്.
‘തട്ടത്തിന്‍ മറയത്തില്‍ കണ്ട ആയിഷ ആണോ ഇത്?’, ‘ആയിഷയ്ക്ക് ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റുന്നില്ലെന്ന് തോന്നുന്നു’, ഇത് എന്റെ ആയിഷ അല്ല, എന്റെ ആയിഷ ഇങ്ങനെയല്ല’. ‘ഞങ്ങളോട് ഇത് വേണമായിരുന്നോ’, ‘ആയിഷയ്ക്ക് ഇത് എന്തുപറ്റി’ തുടങ്ങിയ നിരവധി കമന്റുകളാണ് വരുന്നത്. 2022ല്‍ പുറത്തിറങ്ങിയ ‘തീര്‍പ്പ്’ ആണ് ഇഷ അഭിനയിച്ച് റിലീസ് ചെയ്ത അവസാന മലയാള സിനിമ.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply