വിവാഹ ചെലവ് കുറയ്ക്കാന്‍ പരമ്പരാഗതവും വിലകൂടിയതുമായ വിവാഹ വസ്ത്രങ്ങള്‍ ഒഴിവാക്കി ജീന്‍സും ഷര്‍ട്ടും ധരിച്ച് വിവാഹ വേദിയില്‍ എത്തിയ അമേരിക്കന്‍ ദമ്പതികള്‍ക്ക് രൂക്ഷ വിമര്‍ശനം.
വിവാഹ ദിനത്തിലെ വസ്ത്രത്തെ ചൊല്ലി കുടുംബാംഗങ്ങളും സുഹൃത്തുക്കളും തങ്ങളോട് പിണങ്ങിപ്പോയി എന്നാണ് വധു പറയുന്നത്. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് 22 -കാരിയായ ആമി ബാരണും 24 -കാരനായ ഹണ്ടറും തമ്മില്‍ കഴിഞ്ഞ ജനുവരിയിലാണ് വെസ്റ്റ് വിര്‍ജീനിയയിലെ ഒരു പബ്ലിക് ലൈബ്രറിയില്‍ വെച്ച് വിവാഹിതരായത്.
ദമ്പതികള്‍ അവരുടെ വിവാഹ ബജറ്റ് 1,000 ഡോളറില്‍ താഴെയായി ക്രമീകരിക്കുന്നതിനായാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്. സുഹൃത്തുക്കളും ബന്ധുക്കളും ഇവരുടെ തീരുമാനത്തെ അംഗീകരിച്ചില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വലിയ കയ്യടിയാണ് ഇവര്‍ക്ക് ലഭിക്കുന്നത്.
തങ്ങളാല്‍ സാധിക്കും വിധം എല്ലാം ചിലവ് ക്രമീകരിക്കുന്നതിനായി ഇവര്‍ ശ്രമം നടത്തി. കൗബോയ് ബൂട്ടുകള്‍ക്കായി $300 നീക്കിവച്ചു, അതേസമയം $480 ന് ഒരു ഫോട്ടോഗ്രാഫറെ നിയമിച്ചു. ചെലവ് കൂടുതല്‍ കുറയ്ക്കാന്‍, ബാരണ്‍ സ്വയം മേക്കപ്പ് ചെയ്തു, വിവാഹ പാര്‍ട്ടിയിലെ ഭക്ഷണ ക്രമീകരണവും സ്വയം നടത്തി.
ചടങ്ങിനുശേഷം, വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ബാരണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു: ‘എന്റെ ഉറ്റ സുഹൃത്തിനെ വിവാഹം കഴിച്ചിട്ട് ഏകദേശം ഒരു ആഴ്ചയായി, ഞങ്ങളുടെ വിവാഹം വീണ്ടും വീണ്ടും കാണാതിരിക്കാന്‍ എനിക്ക് കഴിയുന്നില്ല’ എന്നായിരുന്നു പോസ്റ്റിന് അവര്‍ നല്‍കിയ ക്യാപ്ഷന്‍.
വീഡിയോയില്‍ ദമ്പതികള്‍ കാഷ്വല്‍ വസ്ത്രങ്ങളായ ജീന്‍സും കറുപ്പും വെളുപ്പും നിറത്തിലുള്ള ഷര്‍ട്ടുകളും ആയിരുന്നു ധരിച്ചിരുന്നത്. ‘ഞങ്ങള്‍ സാധാരണയായി ധരിക്കുന്നത് ഇതാണ്’ എന്നും ബാരണ്‍ വിശദീകരിച്ചു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply