
ഇന്ത്യയുടെ ഐടി കാപ്പിറ്റലാണ് ബെംഗളൂരു. അതുപോലെ തന്നെ വളരെ തിരക്കേറിയതും ചെലവേറിയതുമായ നഗരം കൂടിയാണ് ബെംഗളൂരു. അത്യാവശ്യം സൗകര്യങ്ങളുള്ള ഒരു വീടെടുത്ത് ജീവിക്കണമെങ്കിൽ നല്ലൊരു തുക കൂടിയേ തീരൂ. ദിനംപ്രതി ജീവിതച്ചെലവ് കൂടി വരുന്നത് ആളുകളെ വല്ലാതെ ബുദ്ധിമുട്ടിലാക്കി തുടങ്ങിയിട്ടുണ്ട്. നല്ലൊരു തുക ശമ്പളമായി കിട്ടിയാൽ പോലും ജീവിക്കാൻ സാധിക്കുന്നില്ല എന്നാണ് പലരുടേയും പരാതി. എന്നാൽ, ഐടി മേഖലയിൽ നല്ലൊരു തുക തന്നെ വർഷം നേടുന്നവരും ഉണ്ട്. അത്തരത്തിലുള്ള അനേകം പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘വർഷം 50 ലക്ഷം കിട്ടിയാലും അത് 25 ലക്ഷം പോലെയെ ഇന്നുള്ളോ’ എന്നാണ് പോസ്റ്റിലെ സംശയം. സൗരവ് ദത്തയാണ് പോസ്റ്റ് എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. ‘ബാംഗ്ലൂർ ഐടി മേഖലയിൽ ധാരാളം ആളുകൾ 50LPA സമ്പാദിക്കുന്നതായി ഞാൻ കേട്ടിട്ടുണ്ട്. ഒന്നുകിൽ അവർ പറയുന്നത് പെരുപ്പിച്ച CTC ആണ്. അല്ലെങ്കിൽ 50LPA പുതിയ 25LPA പോലെയാണ്. ടെക്കികളിൽ ആർക്കെങ്കിലും ഇത് സ്ഥിരീകരിക്കാൻ സാധിക്കുമോ’ എന്ന് ചോദിച്ചു കൊണ്ടാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.
