
ഭര്‍ത്താവിനെക്കുറിച്ചുള്ള സങ്കല്പത്തില്‍ പുതുമയുമായി ബ്രസീലില്‍ നിന്നൊരു പെണ്‍കുട്ടി. തന്നെ വിവാഹം കഴിക്കണമെങ്കില്‍ ഹസ്ബന്‍ഡ് ടാക്‌സ് നല്‍കണമെന്നാണ് യുവതിയുടെ ആവശ്യം. എ.ഐ മാനദണ്ഡമനുസരിച്ച് ഏറ്റവും മികച്ച ശരീരമുള്ള സ്ത്രീ ആയി തിരഞ്ഞെടുക്കപ്പെട്ട കരോള്‍ റോസലിന്‍ ആണ് പുതിയ നിബന്ധന വച്ചത്. ബ്രസീലിയന്‍ മോഡലും ഇന്‍ഫ്‌ലുവന്‍സറുമായ കരോള്‍ റോസലിന് ഇന്‍സ്റ്റാഗ്രാമില്‍ ധാരാളം ആരാധകരുണ്ട്.
കൃത്യമായി തനിക്ക് ഓരോ മാസവും പണം തരുന്ന ആളെ മാത്രമേ താന്‍ വിവാഹം കഴിക്കൂ എന്നാണ് കരോള്‍ പറയുന്നത്. 13 ലക്ഷത്തിലധികം ഫോളോവേഴ്സാണ് കരോളിന് സാമൂഹിക മാധ്യമത്തില്‍ ഉള്ളത്. തന്റെ ഹിപ്‌സിന്റെ ആകൃതി നിലനിര്‍ത്താന്‍ വേണ്ടി മാത്രം താന്‍ പ്രതിമാസം 3 ലക്ഷം രൂപ പരിശീലകന് നല്‍കുന്നുണ്ടെന്നാണ് അടുത്തിടെ കരോള്‍ വെളിപ്പെടുത്തിയത്
ബ്രസീലിലെ സാവോ പോളോയില്‍ നിന്നുള്ള കരോള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. നിബന്ധനപ്രകാരം ഓരോ മാസവും കൃത്യമായി ഭര്‍ത്താവ് ഒരു തുക നല്‍കണം. ഈ പണം തന്റെ ഫിറ്റ്നസ് നിലനിര്‍ത്താന്‍ വേണ്ടിയാണ് എന്നാണ് കരോള്‍ പറയുന്നത്.ഒരു പുരുഷന്‍ ഫിറ്റ്‌നെസ്സിന് പ്രാധാന്യം നല്‍കുന്ന, ജിം ഇഷ്ടപ്പെടുന്ന ഒരു സ്ത്രീയെ വിവാഹം കഴിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അവളുടെ അത്തരത്തിലുള്ള എല്ലാ ചെലവുകളും അയാള്‍ വഹിക്കണം എന്നാണ് കരോളിന്റെ അഭിപ്രായം. ഇതേവരെ കരോളിന്റെ ആഗ്രഹപ്രകാരമുള്ള യുവാക്കളാരും വിവാഹത്തിന് തയ്യാറായിട്ടില്ലെന്നത് മറ്റൊരു കാര്യം.
Discover more from MALAYALAM
Subscribe to get the latest posts sent to your email.