
മഹാത്മാ അയ്യങ്കാളിയുടെ ജീവചരിത്രം പറയുന്ന ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ സിനിമ ‘കതിരവന്‍’ ഉടന്‍ ഷൂട്ടിങ് ആരംഭിക്കും. ചിത്രത്തില്‍ അയ്യങ്കാളിയായി എത്തുന്നത് സിജു വില്‍സണാണ്.
അരുണ്‍ രാജ് സംവിധാനവും ക്യാമറയും കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം പ്രദീപ് കെ. താമരക്കുളം. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഛായാഗ്രഹകനുള്ള (മെമ്മറി ഓഫ് മര്‍ഡര്‍) അമേരിക്കന്‍ പ്രിമോസ് ഗ്ലോബല്‍ അച്ചീവ്‌മെന്റ് അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് അരുണ്‍ രാജ്. ‘എഡ്വിന്റെ നാമം’ എന്ന ചിത്രമാണ് ഇതിനു മുന്‍പ് സംവിധാനം ചെയ്തത്. ‘വെല്‍ക്കം ടു പാണ്ടിമല’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും അരുണ്‍രാജായിരുന്നു.
താരാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജഗതമ്പി കൃഷ്ണ ചിത്രം നിര്‍മിക്കുന്നു. ആക്ഷന് അതീവ പ്രാധാന്യമുള്ള ചിത്രം താരാ പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മാണ സംരംഭമാണ്. കതിരവന്റെ സംഗീതം ഒരുക്കുന്നത് ബിജിബാല്‍. ലിറിക്‌സ് ഹരിനാരായണന്‍, സത്യന്‍ കോമേരി. മമ്മൂട്ടിയെ നായകനാക്കിയാണ് സിനിമ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഇതില്‍ മാറ്റം വരുകയായിരുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.