
തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥി എരുമകുഴി സ്വദേശി ബെന്‍സണ്‍ ഏബ്രഹാമാണ് മരിച്ചത്. ഇന്നലെ വൈകിട്ടു മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. തിരച്ചിലിനിടെയാണ് സ്‌കൂളില്‍ മരിച്ച നിലയില്‍ കണ്ടത്.
വെള്ളിയാഴ്ച സ്‌കൂളില്‍ പ്രോജക്ട് സബ്മിറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നോ എന്ന സംശയം ബന്ധുക്കള്‍ ഉന്നയിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി