
തിരുവനന്തപുരം: പ്രതീക്ഷകള്‍ പാടെ തകിടം മറിച്ച് പിണറായി സര്‍ക്കാരിന്റെ ബജറ്റ്. ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുമെന്നതടക്കം പൊതുവേ പ്രതീക്ഷിച്ചിരുന്നതില്‍ നിന്ന് വിരുദ്ധമായി ജനങ്ങളുടെ മേല്‍ നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നതാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ്. ഭൂനികുതി, കോടതി ഫീസുകള്‍, ഇലക്ട്രിക് വാഹനങ്ങളുടെ നികുതി എന്നിവയിലെല്ലാം വന്‍ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. ക്ഷേമ പെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ക്കുമെന്നതാണ് ഏക ജനപ്രിയ നിര്‍ദ്ദേശം. ബജറ്റിലെ നിര്‍ദേശങ്ങള്‍ ചുവടെ:
ട്രഷറി വകുപ്പുകള്‍ക്ക് – 7.7 കോടി
ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടി
ഭൂനികുതി 50% ഉയര്‍ത്തി
കോടതി ഫീസുകള്‍ കൂട്ടി
ട്രാന്‍സ്ജെഡറുകളുടെ മഴവില്‍ പദ്ധതിക്കായി 5.5 കോടി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് – 1435 കോടി രൂപ
സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതി – 105 കോടി
തേക്കിന്‍കാട് മൈതാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനം – 5 കോടി രൂപ
സിനിമ തിയറ്ററുകളില്‍ ഇ-ടിക്കറ്റിങ് സംവിധാനം നടപ്പാക്കാന്‍ 2 കോടി രൂപ
പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായത്തിനായി 242 കോടി രൂപ
പട്ടികജാതി പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിനായി 294.47 കോടി രൂപ
5000 പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മ്മിക്കല്‍ – 170 കോടി
സപ്ലൈക്കോ ഔട്ട്‌ലെറ്റുകള്‍ക്ക് 15 കോടി രൂപ
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി – 180 കോടി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 1435 കോടി രൂപ
സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതി – 105 കോടി
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി – 180 കോടി
കോട്ടയം മെഡിക്കല്‍ കോളെജില്‍ മജ്ജ മാറ്റിവയ്ക്കല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും
മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 35 കോടി
കൊച്ചി ക്യാന്‍സര്‍ സെന്ററിന് 18 കോടി,
ആര്‍.സി.സി 75 കോടി
ഇ-ഹെല്‍ത്ത് പ്രോഗ്രാമിന് 27.60 കോടി രൂപ
ഹോമിയോ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് – 23.54 കോടി
ആലപ്പുഴ, കോഴിക്കോട്, എറണാകുളം മെഡിക്കല്‍ കോളെജുകളില്‍ കാത്ത്‌ലാബുകള്‍ – 45 കോടി
Discover more from MALAYALAM
Subscribe to get the latest posts sent to your email.