ദൈവത്തിന്റെ സ്വന്തം നാട്” എന്ന പേരിൽ പ്രശംസിക്കപ്പെട്ട കേരളം ഇപ്പോൾ പുതിയൊരു പദവി നേടിയിരിക്കുന്നു—“ലൗഡ്സ്പീക്കറുകളുടെ നാട്”. സൂര്യനുദിക്കുംമുമ്പെതന്നെ കേട്ടുമടുത്ത ഭക്തിഗാനങ്ങൾ കോളാമ്പി വഴി അഴിച്ചു വിടുന്ന വിശ്വാസികൾ മുതൽ , രാഷ്ട്രീയ സമ്മേളനങ്ങൾ, മത പ്രഭാഷണങ്ങൾ , രാത്രി വൈകുന്ന ആഘോഷങ്ങൾ വരെ, സംസ്ഥാനത്ത് ഉയർന്ന ശബ്ദത്തിന്റെ യാതൊരു ദാക്ഷിണ്യവും ഇല്ലാത്ത അനന്തമായ കലാപം സൃഷ്ഠിച്ചുകൊണ്ടിരിക്കുന്നു. വിശ്വാസികൾ സമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കുമ്പോൾ, അവരുടെ സ്വന്തം ലൗഡ്സ്പീക്കറുകൾ, നിന്നെ പോലെ തന്നെ  സ്നേഹിക്കേണ്ട നിന്റെ അയൽക്കാരനു സമാധാനം കിട്ടാതിരിക്കാൻ ഉറപ്പ് നൽകുന്നു.

എന്തിനു വേണ്ടി ഈ ആക്രോശം ?

ആളുക്കാളാന്തരം  മൊബൈൽ ഫോണും , അതിൽ ഇന്റർനെറ്റ് കണക്ഷനും , whatsapp ഗ്രൂപ്പുകളും,  അതിൽ വോയിസ് മെസ്സേജുകൾ അയക്കാൻ ഉള്ള സൗകര്യം , അനവധി ആൾക്കാർക്കു ഒരേസമയം മെസ്സേജ് broadcast ചെയ്യാൻ ഉള്ള സൗകര്യം , എന്തിനു അധികം ഇന്റർനെറ്റ് റേഡിയോ വരെ വളരെ നിസാരമായി ചെയ്തീടുക്കാൻ സൗകര്യം ഉള്ള ഈ കാലഘട്ടത്തിൽ , എന്തിനു പഴകിയ ഒരു ആംപ്ലിഫയറും അതിലും പഴകിയ കോളാമ്പിയും വച്ച് നാനാമതസ്ഥരായി, വിപിന്ന അഭിപ്രായക്കാരായി   തിങ്ങി പാർക്കുന്ന ജനങ്ങളുള്ള ഈ കേരളത്തിൽ എല്ലാവരും കേട്ടേമതിയാകു എന്ന ഉദ്ദേശത്തിൽ എന്തിനു ഈ മുറവിളി.  ഇതിൽ താത്പര്യം ഇല്ലാത്തവരെ കേൾപ്പിക്കാനോ, പേടിപ്പിക്കാനോ , ഓർമിപ്പിക്കാനോ, അതോ വെറുപ്പിക്കാനോ ?

സുപ്രീം കോടതി ഉറക്കെ പറഞ്ഞു (പക്ഷേ, ആരും കേട്ടില്ല)


ർച്ച ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ വേഴ്സസ് കെ.കെ.ആർ. മജസ്റ്റിക് കോളനി വെൽഫെയർ അസോസിയേഷൻ (ആഗസ്റ്റ് 30, 2000) എന്ന സുപ്രീം കോടതിയുടെ പ്രശസ്തമായ വിധിയിൽ വ്യക്തമാക്കപ്പെട്ടിരുന്നു: മതപ്രാർത്ഥനയുടെ അടിസ്ഥാന അവകാശത്തിൽ, മറ്റുള്ളവരെ ശബ്ദം മൂലം വിഷമിപ്പിക്കുന്ന അവകാശം ഉൾപ്പെടുന്നില്ല. ലളിതമായി പറഞ്ഞാൽ: “എത്ര തവണ വേണമെങ്കിലും പ്രാർത്ഥിച്ചോളു പക്ഷേ, മുഴുവൻ നഗരവും 110 ഡിസിബലിൽ അത് കേട്ടുനിൽക്കണമെന്നു ചിന്തിക്കേണ്ട.”

അമിത ശബ്ദം ആരോഗ്യത്തിന് ഹാനികരം

മെഡിക്കൽ വിദക്തർ ശബ്ദ മലിനീകരണത്തിന്റെ ആരോഗ്യപരമായ ദോഷങ്ങളെക്കുറിച്ച് ബോധവൽക്കരിച്ചുകൊണ്ടിരിക്കുന്നു. ഡോ. അനിൽ മേനോൻ ( കൊച്ചിയിൽ ഒരു പ്രധാന ഹൃദ്രോഗ വിദഗ്ധൻ) മുന്നറിയിപ്പ് നൽകി: ശബ്ദം stress ആയി തോന്നും. ഉയർന്ന രക്തസമ്മർദ്ദം, കുറവായ ഉറക്ക ചക്രങ്ങൾ, ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങൾ ശബ്ദ മലിനീകരണത്തിന്റെ നേരിട്ട് ഉള്ള ഫലങ്ങളാണ്. സിമ്പിൾ ആയി പറഞ്ഞാൽ, രാത്രി പന്ത്രണ്ടിന് ഒരാൾ ഭക്തിയോടെ loud speaker വഴി പാടുന്ന ഗാനങ്ങൾ, അയാളുടെ കൂട്ടുകാരൻ ICU-വിൽ പോകാനുള്ള ടിക്കറ്റ് ആകാം!

“പോലീസ് ഉണ്ട്, നിയമം ഉണ്ട്… പക്ഷേ നിയമ സംരക്ഷണം ?”

Noise Pollution (Regulation and Control) Rules, 2000 പ്രകാരം രാത്രി 10 മുതൽ രാവിലെ 6 വരെ ലൗഡ്സ്പീക്കർ ഉപയോഗിക്കരുത് എന്ന നിയമമുണ്ട്.
പക്ഷേ ഇവിടെ നിയമം ഉള്ളത് സ്റ്റാറ്റസിലിട്ടു കാണിക്കാനാണ്, ഫോളോ ചെയ്യാനല്ല!

പോലീസിന് പരാതി കൊടുത്താൽ? “അയച്ചോ… ഫ്രീ ടൈം ഉള്ളപ്പോ നോക്കും”
ഇനി നോക്കിയാലോ , ഒരു ഫയലിൽ ആക്കി അടച്ച് സൂക്ഷിക്കും.

ഇവിടെ നിയമം മതവിരുദ്ധമല്ല, ആഘോഷവിരുദ്ധവുമല്ല.
Noise Pollution (Regulation and Control) Rules, 2000 ഇതൊരു ആരോഗ്യ സംരക്ഷണ നിയമമാണ്. പക്ഷെ ഇവിടെ നിയമം നടപ്പാക്കലിൽ ഒരു തമാശ മാത്രം ആണ്. മതം എന്ന ഒറ്റക്കാരണത്താൽ മൗനം വിദ്വാനുഭൂഷണം എന്ന് നിയമപാലകരും ജനങ്ങളും ഒരുപോലെ വിചാരിക്കുന്നു .

100% സാക്ഷരത ഉള്ള സംസ്ഥാനത്തിൽ, ശബ്ദ മലിനീകരണ നിയമങ്ങളോടുള്ള കടുത്ത അവജ്ഞ അത്ഭുതകരമായതാണ്.

“കേരളം ഉണരുമോ? അതോ, ഇനി ഉറങ്ങാൻ കഴിയാത്തതുകൊണ്ടാവുമോ ഉണരാത്തത് ?”

നാഷണൽ ഗ്രീൻ ട്രിബ്യുണൽ പറയുന്നത് : “Nobody can claim a fundamental right to create noise by amplifying the sound of his speech with the help of loudspeakers. While one has a right to speech, others have a right to listen or decline to listen. Nobody can be compelled to listen and nobody can claim that he has a right to make his voice trespass into the ears or mind of others. Nobody can indulge into aural aggression. If anyone increases his volume of speech and that too with the assistance of artificial devices so as to compulsorily expose unwilling persons to hear a noise raised to unpleasant or obnoxious levels then the person speaking is violating the right of others to a peaceful, comfortable and pollution-free life guaranteed by Article 21.“…

മാറേണ്ടത് നമ്മൾ ഓരോരുത്തരും ആണ് . കോടതികൾ ഉറക്കെ പ്രഖ്യാപിച്ചിച്ചു കഴിഞ്ഞു അമിത ശബ്ദം അരുത് എന്ന്, എന്നാൽ അതിലും ഉറക്കെ ശബ്ദഗോപുരങ്ങൾ ശബ്ദിച്ചുകൊണ്ടേയിരിക്കുമ്പോൾ ഈ നാട്ടിൽ ഇതൊക്കെ ആര് കേൾക്കാൻ.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply