
കോഴിക്കോട്: ഫറോക്കിൽ പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. കൂടെയുണ്ടായിരുന്ന പതിനൊന്നുകാരൻ ദൃശ്യങ്ങൾ പകർത്തിയെന്നും പരാതിയിൽ പറയുന്നു. നല്ലളം സ്റ്റേഷൻ പരിധിയിൽ ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. കൗൺസിലിംഗിനിടെയാണ് പെൺകുട്ടി വിവരം വെളിപ്പെടുത്തിയത്.
പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ വിദ്യാർത്ഥിയും സുഹൃത്തും ചേർന്നാണ് പീഡനത്തിന് ഇരയാക്കിയത്. വീട്ടിൽ വിളിച്ച് വരുത്തിയായിരുന്നു പീഡനം. ആറാം ക്ലാസുകാരൻ പകർത്തിയ ദൃശ്യം മറ്റൊരാൾ കാണുകയും അത് പെൺകുട്ടിയുടെ ബന്ധുവിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കി.
നല്ലളം പൊലീസ് കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കുറ്റാരോപിതരായ മൂന്നുപേരും പ്രായപൂർത്തിയാകാത്തവരാണ്. അതിനാൽ ഇവരോട് ചൊവ്വാഴ്ച ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി മുൻപാകെ ഹാജരാകാൻ ആവശ്യപ്പെട്ടുണ്ട്. ഇവരുടെ രക്ഷിതാക്കൾക്ക് പൊലീസ് നോട്ടീസ് കൈമാറിയിട്ടുണ്ട്.
