പ്രയാഗ്രാജ്: മഹാകുംഭമേളയിലെ പ്രധാന ചടങ്ങായ മൗനി അമാവാസി ആചരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 15 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. മൗനി അമാവാസിയിലെ അമൃത് സ്‌നാന്‍ നിര്‍വഹിക്കാനെത്തിയവരാണ് ദുരന്തത്തില്‍ പെട്ടത്. അഭൂതപൂര്‍വമായ തിരക്കാണുണ്ടായത്. സംഭവത്തിന്റെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മരണം സംബന്ധിച്ച വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ സ്ഥിരീകരിച്ചില്ല.
ഇന്ന് പുലര്‍ച്ചെ 1.30ഓടെയായിരുന്നു സംഭവം. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. തിരക്കിനിടയില്‍പ്പെട്ട് നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ശ്വാസതടസം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. അപകടമുണ്ടായ ഉടന്‍ തന്നെ ആംബുലന്‍സുകള്‍ അയക്കുകയും ഒട്ടേറെപേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍, അമാവാസി ചടങ്ങ് ദിവസത്തെ അമൃത സ്‌നാനം ഉപേക്ഷിച്ചതായി അഖില ഭാരതീയ അഖാഡ പരിഷത്ത് പ്രസിഡന്റ് മഹന്ദ് രവീന്ദ്ര പുരി അറിയിച്ചു. ഗംഗാനദിയിലെ സ്‌നാനം അവസാനിച്ച് മടങ്ങാനും ഭക്തര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഊഹാപോഹങ്ങളില്‍ വീഴരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് പറഞ്ഞ യോഗി തീര്‍ത്ഥാടകരോട് അഭ്യര്‍ത്ഥനയും നടത്തി. സംഗം ഘട്ടിലേക്ക് സ്‌നാനത്തിനായി പോകരുതെന്നും, സമീപമുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുക്കണമെന്നും യോഗി അഭ്യര്‍ത്ഥിച്ചു


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply