
വളരെ മനോഹരമായ ഒരു കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. 41 വർഷങ്ങൾക്ക് മുമ്പ് ഒരു യുവാവ് തന്റെ ഭാവി അമ്മായിഅച്ഛന് എഴുതിയതാണ് ഈ കത്ത്. നിങ്ങളുടെ മകളെ ഞാൻ വിവാഹം കഴിക്കട്ടെ’ എന്നാണ് കത്തിൽ ചോദിക്കുന്നത്.
ഓൺലൈനിൽ വലിയ രീതിയിലാണ് കത്ത് ശ്രദ്ധിക്കപ്പെട്ടത്. 1984 -ലാണ് ഈ കത്ത് എഴുതിയിരിക്കുന്നത്. കത്ത് റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്ന യുവാവിന്റെ അച്ഛനാണ് കത്ത് എഴുതിയിരിക്കുന്നത്. അന്ന് അദ്ദേഹത്തിന് 30 വയസായിരുന്നു പ്രായം. സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. കോളേജിൽ ബിരുദാനന്തരബിരുദത്തിന് പഠിക്കുന്ന സമയത്ത് അവിടെ ഡിഗ്രിക്ക് പഠിക്കുന്ന പെൺകുട്ടിയുമായി അന്ന് അദ്ദേഹം പ്രണയത്തിലായിരുന്നു.
തന്റെ അച്ഛൻ ദില്ലിയിൽ നിന്നുള്ളയാളും അമ്മ ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്നുള്ളയാളും ആയിരുന്നു എന്ന് യുവാവ് കുറിക്കുന്നു. അച്ഛന് ഇപ്പോൾ 70 വയസ്സായി. അമ്മയ്ക്ക് 65 വയസ്സും. അടുത്തിടെയാണ് അവർ തങ്ങളുടെ 40 -ാം വിവാഹ വാർഷികം ആഘോഷിച്ചത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.