
ന്യൂഡൽഹി: സഖ്യകക്ഷികളുടെ പിന്തുണയിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാംസർക്കാർ ജൂൺ ഒൻപതിന് ഒന്നാംവാർഷികം ആഘോഷിക്കുന്നു. കേവലഭൂരിപക്ഷം നേടാത്ത ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഒരുവർഷത്തിനുള്ളിൽ താഴെവീഴുമെന്ന കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെയും ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെയും അടക്കം പ്രസ്താവനകളെ കാറ്റിൽപ്പറത്തിയാണ് മോദി 12-ാം വർഷത്തിലേക്കു കടക്കുന്നത്.
വാർഷികം വിവിധ പരിപാടികളോടെ ആഘോഷിക്കാനാണ് ബിജെപിയുടെ തീരുമാനം. പ്രധാനമന്ത്രി പങ്കെടുക്കുന്ന മെഗാ റാലികളും പദയാത്രകളും പദ്ധതിയിലുണ്ട്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.