
കാമുകന്റെ കൂടെ താമസിക്കാന്‍ രണ്ട് വര്‍ഷം സ്വന്തം മകനെ വീട്ടില്‍ തനിച്ചാക്കി പോയി അമ്മ. ഫ്രാന്‍സിലെ നെര്‍സാക് എന്ന ചെറുപട്ടണത്തിലാണ് സംഭവം നടന്നിരിക്കുന്നത്. അമ്മ കാമുകനൊപ്പം താമസിക്കാന്‍ വേണ്ടി ഒമ്പത് വയസുള്ള കുട്ടിയെ ഫ്‌ലാറ്റില്‍ തനിച്ചാക്കി പോവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
2020 മുതല്‍ 2022 വരെയാണ് അമ്മ കുട്ടിയെ തനിച്ചാക്കി പോയത്. കുട്ടിയുടെ അമ്മയാവട്ടെ വെറും 5 കിലോമീറ്റര്‍ മാത്രം അകലെയായി കാമുകന്റെ വീട്ടില്‍ താമസിക്കുന്നുണ്ടായിരുന്നു. മധുരപലഹാരങ്ങളും ടിന്നിലടച്ച ഭക്ഷണവും അയല്‍ക്കാരുടെ ഇടയ്ക്കിടെയുള്ള സഹായവും ഒക്കെ കൊണ്ടാണ് കുട്ടി ഈ രണ്ട് വര്‍ഷം അതിജീവിച്ചത്. അമ്മ ഇടയ്ക്കിടയ്ക്ക് കുട്ടിക്ക് ഭക്ഷണം കൊണ്ടുകൊടുക്കുമായിരുന്നു. എന്നാല്‍ ഒരിക്കലും അവനെ കൂടെ കൊണ്ടുപോവുകയോ അവനൊപ്പം താമസിക്കുകയോ ചെയ്തിരുന്നില്ല എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മാസങ്ങളോളം അയല്‍ക്കാര്‍ക്കും കുട്ടികളുടെ അവസ്ഥയെ കുറിച്ച് അറിയില്ലായിരുന്നു. കുട്ടി തനിയെ ആയിരുന്നു സ്‌കൂളിലും പോയിക്കൊണ്ടിരുന്നത്. ഒടുവില്‍, അയല്‍ക്കാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഒടുവില്‍ പൊലീസെത്തി. കുട്ടി താന്‍ രണ്ട് വര്‍ഷമായി തനിച്ചാണ് എന്ന് പൊലീസിനോട് പറഞ്ഞു. വീട്ടില്‍ ഒഴിഞ്ഞ ഫ്രിഡ്ജും, ഭക്ഷണം പൊതിഞ്ഞ കടലാസുകള്‍ നിറച്ച വേയ്സ്റ്റ് ബിന്നും കണ്ടെത്തി.
കുട്ടിയുടെ അമ്മയായ അലക്‌സാണ്ട്രയെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ ഇതെല്ലാം നിഷേധിക്കുകയായിരുന്നു. താന്‍ എന്നും മകനെ സ്‌കൂളില്‍ കൊണ്ട് വിടാറുണ്ട് എന്നും അമ്മ പറഞ്ഞു. എന്നാല്‍, ഇവരുടെ ഫോണ്‍ ലൊക്കേഷന്‍ നോക്കിയപ്പോള്‍ പറഞ്ഞതെല്ലാം കള്ളമായിരുന്നു എന്ന് കണ്ടെത്തി. സ്വന്തം അയല്‍ക്കാരോട് അമ്മ കുട്ടിയുള്ള കാര്യം തന്നെ മറച്ച് വയ്ക്കുകയായിരുന്നു.
അമ്മയെ 18 മാസത്തേക്ക് സസ്‌പെന്‍ഡ് സെന്റന്‍സിന് വിധിച്ചു. അവര്‍ക്ക് ജയിലില്‍ കിടക്കേണ്ടി വരില്ല. പക്ഷേ, ചില കണ്ടീഷന്‍സിന് കീഴില്‍ ജീവിക്കേണ്ടി വരും. ആറ് മാസത്തേക്ക് ഇലക്ട്രോണിക് ആം?ഗ്ലറ്റ് ബ്രേസ്‌ലെറ്റും ധരിക്കേണ്ടി വരും. കുട്ടിയെ ഫോസ്റ്റര്‍ കെയറിലാക്കിയിരിക്കുകയാണ്.