
കൊല്ലം: അസാന്നിധ്യത്തെ കുറിച്ചുള്ള ചര്‍ച്ചക്കിടെ സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ എത്തി എം മുകേഷ് എംഎല്‍എ. ജോലി സംബന്ധമായ തിരക്കുകള്‍ കാരണമാണ് രണ്ട് ദിവസം മാറനിന്നതെന്നും മുന്‍കൂട്ടി പാര്‍ട്ടിയെ അറിയിച്ചിരുന്നെന്നുമാണ് വിശദീകരണം. മാധ്യമങ്ങള്‍ക്കുള്ള കരുതലിന് നന്ദിയെന്നും മുകേഷ് പറഞ്ഞു. കൊല്ലത്ത് നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോ നല്‍കുന്ന സ്‌നേഹത്തിന് നന്ദിയെന്നും മുകേഷ് പറഞ്ഞു. സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നത് പാര്‍ട്ടി മെമ്പര്‍മാരാണ്, ഞാന്‍ മെമ്പറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോള്‍ പാര്‍ട്ടി എംഎല്‍എ സ്ഥലത്തില്ല. അസാന്നിധ്യത്തിലെ അസ്വാഭാവികത വാര്‍ത്തയാവുകയും ചെയ്തിരുന്നു. സംഘാടകനായി മുന്‍നിരയില്‍ കാണേണ്ടിയിരുന്ന ആള്‍ സമ്മേളനത്തിന് എത്തിയത് അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോഴാണ്. ടൗണ്‍ ഹാളിലെ സംസ്ഥാന സമ്മേളന വേദയിലെത്തിയ എം മുകേഷ് നേരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് നിന്നു. ലൈംഗികാരോപണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ പാര്‍ട്ടി പരിപാടികളില്‍ മുകേഷിന് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയെന്ന പ്രചാരണം ശക്തമായിരുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.