പാലക്കാട്: ഭിക്ഷാടനത്തിനായി തട്ടിക്കൊണ്ടുവന്ന നാലുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് 18 വ4ഷം കഠിനതടവും മൂന്നു ലക്ഷം പിഴയും വിധിച്ച് കോടതി. പാലക്കാട് ഒലവക്കോടില്‍ 2019 ജനുവരിയില്‍ നടന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികളായ തിരുപ്പൂര്‍ സ്വദേശി കദീജ ബീവി എന്ന സോലയ, കവിത എന്ന ഫാത്തിമ എന്നിവരെയാണ് പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
2019 ജനുവരി 15 നാണ് കേസ്സിനാസ്പദമായ സംഭവം. പാലക്കാട് ഒലവക്കോട് താണാവ് റെയില്‍വെ ഓവര്‍ ബ്രിഡ്ജിന് താഴെ 4 വയസ് പ്രായമുള്ള പെണ്‍കുട്ടിയുടെ മൃതശരീരം ബാഗിലാക്കി ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പിന്നാലെയാണ് ഭിക്ഷാടന സംഘങ്ങളില്‍പെട്ട പ്രതികളെ പിടികൂടിയത്. കേസില്‍ ഒന്നാം പ്രതി സുരേഷും, രണ്ടാ പ്രതി സത്യയും നാലാം പ്രതി ഫെമിന എന്നിവരും ഒളിവിലാണ്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply