
എറണാകുളം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണമല്ല , സിബിഐ അന്വേഷണം തന്നെ വേണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍. അപ്പീലില്‍ വീണ്ടും വാദം കേട്ട ഡിവിഷന് ബെഞ്ച് കസ് ഡയറി ഹാജരാക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ഹര്‍ജി വിധി പറയാനായി മാറ്റി. സിബിഐ അന്വേഷണമില്ലെങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണമെങ്കിലും വേണമെന്ന് കുടുംബത്തിനായി ഹാജരായ അഭിഭാഷകന് കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിബിഐ അന്വേഷണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും നവീന്റെ ഭാര്യ മഞ്ജുഷ അടക്കമുളളവര്‍ നിലപാടെടുത്തു. ഇതിന് പിന്നാലെ അഭിഭാഷകനെ നീക്കി അഡ്വ കെ. രാംകുമാറിനെ കേസ് ഏല്‍പ്പിച്ചു. നവീന്‍ ബാബുവിനെ കൊന്നു കെട്ടിത്തൂക്കിയതാണെന്നാണ് തങ്ങളുടെ വിശ്വാസമെന്നും കേരള പൊലീസിന്റെ അന്വേഷണത്തില്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നുമാണ് കുടുംബം കോടതിയെ അറിയിച്ചത്. കേസ് വിധി പറയാനായി മാറ്റി.