
കൊച്ചി: കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളില്‍ ബിസിനസിലൂടെ മിച്ചം പിടിച്ച തുക ഉപയോഗിച്ച് പുതിയ പദ്ധതികള്‍ ട്വന്റി ട്വന്റി പാര്‍ട്ടി പ്രഖ്യാപിച്ചു. വൈദ്യുതിയിലും പാചകവാതകത്തിലും പഞ്ചായത്തില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് വരുന്ന ചെലവിന്റെ 25 ശതമാനം തുക നല്‍കാനാണ് തീരുമാനം. കിഴക്കമ്പലം പഞ്ചായത്തില്‍ നീക്കിയിരിപ്പുള്ള 25 കോടിയും ഐക്കരനാട് പഞ്ചായത്തില്‍ നീക്കിയിരിപ്പുള്ള 12.5 കോടി രൂപയും ഇതിനായി ചെലവഴിക്കും.
പാര്‍ട്ടി ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബ് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതിയെന്നും തങ്ങള്‍ ഭരിക്കുന്ന രണ്ട് പഞ്ചായത്തുകളിലും ജനത്തിന്റെ ജീവിത ചെലവ് ഇതിലൂടെ കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷം രണ്ടര കോടി രൂപയാണ് എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷവും രണ്ട് പഞ്ചായത്തുകളിലും മിച്ചം പിടിച്ചത്. സദ്ഭരണം കാഴ്ചവച്ചാല്‍ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇത് സാധ്യമാണ്. മിച്ചം പിടിക്കുന്ന പണം ബാങ്കിലിട്ട് പലിശ ഉണ്ടാക്കലല്ല ഒരു തദ്ദേശസ്ഥാപനത്തിന്റെ ജോലി. അത് ജനങ്ങളിലേക്ക് തന്നെ എത്തിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.