
ഭക്ഷണം പാചകം ചെയ്യാനും വിളമ്പാനും പണം വാങ്ങാനും ഒന്നും ജീവനക്കാരില്ല, എല്ലാ കാര്യങ്ങളും തീര്‍ത്ത് ഓര്‍ഡര്‍ ചെയ്ത് 48-ാം സെക്കന്‍ഡില്‍ ഭക്ഷണം കയ്യില്‍ തരുന്ന ചൈനയിലെ ഓട്ടോമേറ്റഡ് നൂഡില്‍ ഷോപ്പ് കൗതുകം ആകുന്നു. പൂര്‍ണ്ണമായും ഓട്ടോമാറ്റിക് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഈ മിനി റസ്റ്റോറന്റിലെ പ്രധാന വിഭവം ന്യൂഡില്‍സ് തന്നെയാണ്. പണം നല്‍കി ഓര്‍ഡര്‍ ചെയ്ത് കഴിഞ്ഞാല്‍ വെറും 48 സെക്കന്‍ഡ് മതി ഭക്ഷണം ഉപഭോക്താവിന്റെ കയ്യിലെത്താന്‍. ടിപ്പും അനാവശ്യ സര്‍വീസസ് ചാര്‍ജുകളും ഇല്ലാതെ 121 രൂപ മുതലാണ് ഇവിടെ വിഭവങ്ങളുടെ വില.
ചൈനയിലെ ഷെന്‍ഷെന്‍ നഗരത്തിലാണ് ഈ ന്യൂഡില്‍സ് ഷോപ്പ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ നിരവധി ആളുകളാണ് ഓരോ ദിവസവും ഈ ന്യൂഡില്‍സ് റസ്റ്റോറന്റിന് മുന്നില്‍ ഓട്ടോമാറ്റിക് നൂഡില്‍സിന്റെ രുചി അറിയാന്‍ ക്യൂ നില്‍ക്കുന്നത്. എട്ട് ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ റെസ്റ്റോറന്റില്‍ 10 -ലധികം നൂഡില്‍ ഇനങ്ങള്‍ ലഭ്യമാണ്. ബീഫ് സൂപ്പ് നൂഡില്‍സ്, വറുത്ത നൂഡില്‍സ്, മാരിനേറ്റ് ചെയ്ത മുട്ട, ഗ്രില്‍ ചെയ്ത സോസേജുകള്‍ തുടങ്ങിയ സൈഡ് ഡിഷുകളും മെനുവിലുണ്ട്, വില 6 മുതല്‍ 20 യുവാന്‍ (72 രൂപ മുതല്‍ 240 രൂപ വരെ) വരെയാണ്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.