
ചൂണ്ടച്ചേരി: ഭവനരഹിതര്‍ക്ക് വീട് എന്ന ലക്ഷ്യത്തോടെ പാലാ സെന്റ് ജോസഫ് എഞ്ചിനിയറിംഗ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റുകളും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ‘സ്വപ്നക്കൂട് ‘ പദ്ധതിയുടെ ആദ്യത്തെ പത്തുവീടുകളുടെ താക്കോല്‍ദാനം കോളേജ് രക്ഷാധികാരിയും പാലാ രൂപത മെത്രാനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.
കേരള ടെക്നോളജിക്കല്‍ സര്‍വകലാശാലയില്‍ ആദ്യമായാണ് പത്ത് വീടുകള്‍ ഒരു കോളേജ് ഒരുമിച്ച് പൂര്‍ത്തിയാക്കുന്നത്. മാണി സി.കാപ്പന്‍ എം.എല്‍.എ, കോളേജ് ചെയര്‍മാന്‍ മോണ്‍. ഡോ. ജോസഫ് മലേപ്പറമ്പില്‍, ഡയറക്ടര്‍ പ്രൊഫ. ഡോ.ജെയിംസ് ജോണ്‍ മംഗലത്ത്, മാനേജര്‍ ഫാ.മാത്യു കോരംകുഴ, പ്രിന്‍സിപ്പാള്‍ ഡോ. വി.പി.ദേവസ്യ, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ജോസഫ് പുരയിടത്തില്‍,ബര്‍സാര്‍ ഫാ.ജോണ്‍ മറ്റമുണ്ടയില്‍, കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ജോര്‍ജ് സ്ലീബാ,മാനേജര്‍ ദീപക് ജി ,പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.സൂസമ്മ എ.പി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ആന്റോ പാലയ്ക്കല്‍, ജസ്റ്റിന്‍ ജോസ്, മഞ്ജു ജോര്‍ജ്, സ്മിത ജേക്കബ്, വോളന്റീര്‍ സെക്രട്ടറി അബിയ സാജു ജോര്‍ജ്,ഷബീഹാ കെ.പി , ജിതിന്‍ ജെയ്‌സണ്‍, ഷെയ്ന്‍ തോമസ് , അലീന ക്ലാര വര്‍ഗീസ്, റ്റിലു ഷാജു,യൂ.ആര്‍ ഹരികേഷ്, വിഷ്ണു സി.ബി, സ്വപ്നക്കൂട് കോ ഓര്‍ഡിനേറ്റര്‍ അലീന ട്രീസ ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.