തിരുവനന്തപുരം: മകൾ വീണ ഉൾപ്പെട്ട കേസിൽ കോടതിയിൽ സമർപ്പിക്കപ്പെട്ട കുറ്റപത്രത്തെക്കുറിച്ചുള്ള ചോദ്യത്തിൽ മാദ്ധ്യമ പ്രവർത്തകനോട് തട്ടിക്കയറി മുഖ്യമന്ത്രി. വല്ലാതെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യം ചോദിച്ച മാദ്ധ്യമ പ്രവർത്തകനോട് അസംബന്ധം പറഞ്ഞുകൊണ്ടിരിക്കരുതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ എസ്എഫ്‌ഐഓ സമര്‍പ്പിച്ച കുറ്റപത്രത്തെ സംബന്ധിച്ച് ചോദിച്ച ചോദ്യമാണ് മുഖ്യമന്ത്രിയുടെ സമനില തെറ്റിച്ചത് . മാദ്ധ്യമപ്രവര്‍ത്തകനോട് ക്ഷുഭിതനായ മുഖ്യമന്ത്രി. അസംബന്ധം ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കരുതെന്നും അതിന് വേണ്ടി അധികം സമയം കളയേണ്ടെന്നും താക്കീതു നൽകുകയായിരുന്നു. സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ എസ്എഫ്‌ഐഒ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞിരുന്നു. രണ്ടു മാസത്തേക്ക് തല്‍സ്ഥിതി തുടരാനും ബുധനാഴ്ച ഹൈക്കോടതി നിര്‍ദേശം നൽകി. ഇത് ആശ്വാസമാണോ എന്ന ചോദ്യത്തിനാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്.

മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത ചോദ്യമെങ്ങനെയാണ് അസംബന്ധമാകുന്നതെന്ന് മാദ്ധ്യമപ്രവര്‍ത്തകന്‍ തിരികെ ചോദിച്ചു. പിന്നാലെ മുഖ്യമന്ത്രി തുടർന്നു. ‘അത് അസംബന്ധമായതുകൊണ്ടാണ്. അസംബന്ധത്തിന്റെ ശീലക്കാരനാണല്ലോ നിങ്ങള്‍. ആ ശീലവും കൊണ്ട് ഒരു പത്രപ്രവര്‍ത്തകനായി ഇരിക്കരുതെന്നാണ് ഞാന്‍ പറയുന്നത്. അത് മനസിലാക്കാന്‍ തയ്യാറാവണം.’പിണറായി പറഞ്ഞു.

സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരേ ഹൈക്കോടതി നോട്ടീസ് അയച്ചതും മാദ്ധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ കോടതിയുടെ മുന്നില്‍ വരുന്ന കാര്യങ്ങളില്‍ കോടതി നിലപാടെടുക്കുമല്ലോയെന്നു മുഖ്യമന്ത്രി പ്രതികരിച്ചു . ‘(കോടതി)ആ നിലപാടുകളെടുക്കുന്നതില്‍ എന്താണ് പ്രശ്‌നം. നമ്മള്‍ ഏതെല്ലാം കോടതികളുടെ നിലപാടുകള്‍ നേരിട്ടിരിക്കുന്നു. അത് സ്വാഭാവികമായിട്ട് വരുന്ന കാര്യമല്ലേ. അത് വരട്ടേ.’ മുഖ്യമന്ത്രി പറഞ്ഞു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply