തിരുവനന്തപുരം : കഴിഞ്ഞ ഒമ്പത് വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടേയും 9 വർഷമാണ് കടന്നു പോയതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം വികസനമാണ്.  ഇടത് സർക്കാർ നടപ്പിലാക്കിയത് നവ കേരളത്തിലേക്കുള്ള നയമാണ്. സാമ്പത്തിക രംഗത്ത് കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സംസ്ഥാനത്തിന്റ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. അർഹമായ പലതും തടഞ്ഞുവെച്ച് സംസ്ഥാനത്തെ കേന്ദ്രം ഞെരുക്കുകയാണ്. ഈ പ്രതിസന്ധിയെയും കേരളം മറികടക്കും. ലോക ഭൂപടത്തെ അടയാളപ്പെടുത്തിയ വിജിഞ്ഞം തുറമുറ പദ്ധതി നടപ്പാക്കാനായത് വലിയ നേട്ടമാണ്. ദേശീയ പാത വികസനം നടപ്പാക്കാനായത് എൽഡിഎഫിന്റെ ഇച്ഛാശക്തിയുടെ ഫലമാണ്. വെള്ളിയാഴ്ച സർക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട്‌ പ്രകാശനം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply