അമേരിക്കയില്‍ പിറ്റ്ബുള്‍ നായകളുടെ ആക്രമണത്തില്‍ 73-കാരി കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. പരിശോധനയില്‍, ആക്രമണം നടത്തിയ നായകളുടെ ശരീരത്തില്‍ കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്തി. 2024 ഒക്ടോബറിലാണ് 73-കാരിയായ ജോവാന്‍ എച്ചല്‍ബാര്‍ഗ് അയല്‍വാസികള്‍ വളര്‍ത്തുന്ന പിറ്റ്ബുള്‍ നായകളുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്.
പൂന്തോട്ടത്തിലായിരുന്ന ജോവാനെ പിറ്റ്ബുള്‍ നായകള്‍ ആക്രമിക്കുകയായിരുന്നു. ഡെമന്‍ഷ്യ ബാധിച്ച് വീല്‍ച്ചെയറിലായിരുന്ന ജോവാന്റെ ഭര്‍ത്താവിന് അവരെ രക്ഷിക്കാനായില്ല. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇരുനായകളെയും വെടിവെച്ചുവീഴ്ത്തി. പിന്നീട് നടത്തിയ ടോക്സിക്കോളജി പരിശോധനകളിലാണ് നായകളുടെ ശരീരത്തില്‍ കൊക്കെയന്റെ അംശം കണ്ടെത്തിയത്.
പിറ്റ്ബുള്‍ നായകളുടെ ആക്രമണത്തില്‍ 73-കാരി മരിച്ച സംഭവത്തില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അയല്‍ക്കാരായ ആദത്തിനും അമ്മ സൂസനും എതിരേ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു. 25,000 അമേരിക്കന്‍ ഡോളര്‍ നഷ്ടപരിഹാരവും കേസ് നടത്താനായി ചെലവഴിക്കുന്ന തുകയും ആവശ്യപ്പെട്ടാണ് ഇരുവര്‍ക്കും എതിരേ 73-കാരിയുടെ കുടുംബം കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
മുന്‍പും ഇത്തരം അക്രമങ്ങള്‍ നടത്തിയിട്ടുള്ള ഈ പിറ്റ്ബുള്‍ നായകള്‍ക്ക് എതിരേ യാതൊരുവിധ നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ 73-കാരിയുടെ കുടുംബം പറയുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply