
ചെന്നൈ: പോക്‌സോ കേസില്‍ , വിവാഹം പരിഹാരമല്ല എന്ന സുപ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. 17കാരിയെ പീഡിപ്പിച്ചെന്ന കേസില്‍, യുവാവിനെ വെറുതെ വിട്ട നീലഗിരി കോടതി വിധി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് നിരീക്ഷണം. 18 വയസ്സ് പൂര്‍ത്തിയാകാത്തവരുമായുള്ള ശാരീരിക ബന്ധം, പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്നും, പ്രണയത്തിന്റെ പേരില്‍ ഇളവ് നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
17 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഊട്ടി സ്വദേശിയായ യുവാവിനെ നീലഗിരി കോടതി വെറുതെ വിട്ടിരുന്നു. വിചാരണ പൂര്‍ത്തിയാകും മുന്‍പ് പെണ്‍കുട്ടിയെ വിവാഹം ചെയ്തിരുന്നുവെന്ന യുവാവിന്റെ വാദം കണക്കിലെടുത്ത് കൂടിയായിരുന്നു കീഴ് കോടതി ഉത്തരവ്.
എന്നാല്‍ പോക്‌സോ കേസില്‍ വിവാഹം പരിഹാരമല്ലെന്നും വ്യക്തിക്കെതിരെയല്ല സമൂഹത്തിനെതിരെയാണ് പ്രതി കുറ്റം ചെയ്യുന്നതെന്നും വ്യക്തമാക്കിയ ഹൈക്കോടതി, നീലഗിരി കോടതി വിധി റദ്ദാക്കി. യുവാവിനെ 10 വര്‍ഷം തടവിന് ശിക്ഷിച്ച കോടതി, ആയിരം രൂപ പിഴയും ചുമത്തി. പെണ്‍കുട്ടിയെ വിവാഹം ചെയ്തു എന്ന കാരണത്താല്‍ പ്രതിയെ വെറുതെവിടുന്നത്, പോക്‌സോ നിയമത്തിന്റെ ഉദ്ദേശ്യത്തെ തന്നെ പരാജയപ്പെടുത്തുമെന്നും ജസ്റ്റിസ് പി വേല്‍മുരുകന്‍ പറഞ്ഞു.
അയല്‍ക്കാരിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും, മറ്റൊരു വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒളിച്ചോടിയതെന്നുമായിരുന്നു യുവാവിന്റെ മറ്റൊരു വാദം. എന്നാല്‍ ഇഷ്ടമില്ലാത്ത വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിച്ചാല്‍, അധികാരികള്‍ക്ക് പരാതി നല്‍കുകയോ സാമൂഹിക മാധ്യമങ്ങളിലൂടെ വിവരം പുറത്തുവിടുകയോ ആണ് ചെയ്യേണ്ടതെന്നും ജസ്റ്റിസ് വേല്‍മുരുകന്‍ പറഞ്ഞു.
അത് ചെയ്യാതെ പെണ്‍കുട്ടിയുമായി മൈസൂരിലെ ബന്ധുവീട്ടിലേക്ക് പോയ പ്രതിയുടെ ഉദ്ദേശ്യം സുഹൃത്തിനെ സംരക്ഷിക്കുക ആയിരുന്നില്ല. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് സമ്മതിച്ചാല്‍ തന്നെയും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രതി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന വസ്തുത കോടതിക്ക് അവഗണിക്കാനാകില്ലെന്നും ജസ്റ്റിസ് വേല്‍മുരുകന്‍ പറഞ്ഞു
Discover more from MALAYALAM
Subscribe to get the latest posts sent to your email.