
തിരുവനന്തപുരം: മലയാളസിനിമയിലെ നിത്യഹരിത നായകനായിരുന്ന പ്രേം നസീറിന്റെ ജന്മനാടായ ചിറയിന്‍കീഴിലെ പൗരാവലി ഏര്‍പ്പെടുത്തിയ പ്രേം നസീര്‍ പുരസ്‌കാരത്തിന് നടി ഷീല അര്‍ഹയായി. ഏറ്റവും കൂടുതല്‍ സിനിമകളില്‍ ജോടിയായി അഭിനയിച്ചതിന്റെ ലോക റെക്കോഡ് പങ്കുവച്ചവരാണ് പ്രേം നസീറും ഷീലയും.
ഫെബ്രുവരി 18ന് വൈകുന്നേരം 6ന് ശാര്‍ക്കര മൈതാനിയില്‍ കൂടുന്ന സ്മൃതി സായാഹ്നത്തില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് പ്രേം നസീര്‍ അനുസ്മരണ സമിതി ചെയര്‍മാന്‍ ആര്‍. സുഭാഷ്, ജനറല്‍ കണ്‍വീനര്‍ എസ്.വി. അനിലാല്‍, ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ വാഹിദ് എന്നിവര്‍ അറിയിച്ചു.
1,00,001 രൂപയും ആര്‍ട്ടിസ്റ്റ് ബി.ഡി. ദത്തന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പം, പ്രശസ്തിപത്രം എന്നിവയുമാണ് അവാര്‍ഡ്. പുരസ്‌കാരം സംഭാവന ചെയ്യുന്നത് ചിറയിന്‍കീഴ് ഗ്രാമ പഞ്ചായത്താണ്.