മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച് നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’. നടന്‍ ദിലീപിന്റെ 150-ാമത്തെ ചിത്രമാണിത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടെയാണിത്.
‘ചിത്രത്തിലെ ‘ഹാര്‍ട്ട് ബീറ്റ് കൂടണ്’ എന്ന ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങിലാണ്. പത്തുവര്‍ഷത്തിനുശേഷം ദിലീപ് ചിത്രത്തിന് വേണ്ടി അഫ്സല്‍ പാടിയ ഗാനമാണ് ട്രെന്‍ഡിങ്ങില്‍ നമ്പര്‍ വണ്ണിലെത്തിയത്. സനല്‍ദേവിന്റേതാണ് സംഗീതം. വിനായക് ശശികുമാര്‍, മനു മഞ്ജിത്ത് എന്നിവരാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രമാണ് ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’.
ധ്യാന്‍ ശ്രീനിവാസന്‍, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കര്‍, സിദ്ധിഖ്, മഞ്ജു പിള്ള, ഉര്‍വ്വശി, ജോണി ആന്റണി, അശ്വിന്‍ ജോസ്, റോസ്ബെത് ജോയ്, പാര്‍വതി രാജന്‍ ശങ്കരാടി എന്നീ താരങ്ങളും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍, നെയ്മര്‍,ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാനസംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും.
ഛായാഗ്രഹണം- രെണ ദിവെ, എഡിറ്റര്‍- സാഗര്‍ ദാസ്. സൗണ്ട് മിക്സ്- എം.ആര്‍. രാജകൃഷ്ണന്‍, കോ-പ്രൊഡ്യൂസര്‍ -ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- നവീന്‍ പി. തോമസ്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്- അഖില്‍ യശോധരന്‍, അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്- ബബിന്‍ ബാബു, ആര്‍ട്ട് അഖില്‍ രാജ് ചിറയില്‍, കോസ്റ്റ്യൂം സമീറ സനീഷ്, വെങ്കി(ദിലീപ് ), മേക്കപ്പ്- റഹീം കൊടുങ്ങല്ലൂര്‍, കോറിയോഗ്രഫി- പ്രസന്ന, ജിഷ്ണു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് ഭാസ്‌കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രജീഷ് പ്രഭാസന്‍, പിആര്‍ഒ- മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്- പ്രേംലാല്‍ പട്ടാഴി, കാസ്റ്റിങ് ഡയറക്ടര്‍- ബിനോയ് നമ്പാല, ഡിസൈന്‍സ്- യെല്ലോ ടൂത്ത്സ്, മാര്‍ക്കറ്റിങ്- സൗത്ത് ഫ്രെയിംസ് എന്റര്‍ടൈന്‍മെന്റ്, ഡിജിറ്റല്‍ പ്രമോഷന്‍സ് -ആഷിഫ് അലി, അഡ്വെര്‍ടൈസിങ്- ബ്രിങ് ഫോര്‍ത്ത്, വിതരണം- മാജിക് ഫ്രെയിംസ് റിലീസ്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply