ചെന്നൈ: ചെറിയൊരു ഇടവേളയ്ക്കുശേഷം തമിഴ്‌നാട് മുഖ്യമന്ത്രിയും ഗവര്‍ണറും ഏറ്റുമുട്ടലിന്റെ പാതയില്‍. സമൂഹമാധ്യമങ്ങളില്‍ വീണ്ടും മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ പോര് തുടങ്ങി. തന്നെക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ഒരു പത്രവാര്‍ത്തയെ കൂട്ടുപിടിക്കുന്നത് പരിതാപകരം ആണെന്ന് ഗവര്‍ണര്‍ ആര്‍.എന്‍.രവി പരിഹസിച്ചു. അര്‍ധസത്യങ്ങളുടെ കുടപിടിച്ച് ഭരണ പരാജയം മറയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
തമിഴ്‌നാട്ടിലെ ജനങ്ങള്‍ മുഖ്യമന്ത്രിയേക്കാള്‍ സമര്‍ഥരാണെന്ന് തിരിച്ചറിയണമെന്നും സമൂഹമാധ്യമങ്ങളില്‍ ഗവര്‍ണര്‍ കുറിച്ചു. ഇന്ത്യയിലുടനീളമുള്ള പ്രമുഖ പത്രങ്ങളുടെയും ഭരണഘടനാ വിദഗ്ധരുടെയും ആവര്‍ത്തിച്ചുള്ള വിമര്‍ശനത്തില്‍നിന്ന് ഗവര്‍ണറോ ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ബിജെപി യജമാനന്മാരോ ഒന്നും പഠിക്കുന്നില്ല എന്ന് സ്റ്റാലിന്‍ ചില വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി പരിഹസിച്ചിരുന്നു. ഇതിന് മറുപടി ആയാണ് ഗവര്‍ണറുടെ പോസ്റ്റ്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply