
‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ എന്ന പരിപാടിയില്‍ വിവാദ പരാമര്‍ശം നടത്തിയ രണ്‍വീര്‍ അലാബാദിയയെ രൂക്ഷമായി വിമര്‍ശിച്ച് നടി ശ്രുതി രജനികാന്തും അവതാരക അപര്‍ണ തോമസും. ഒരിക്കലും സങ്കല്പ്പിക്കാന് പോലും പാടില്ലാത്ത കാര്യമാണ് നിങ്ങള്‍ പറഞ്ഞതെന്ന് അലാബാദിയ മാപ്പു പറഞ്ഞെത്തിയ പോസ്റ്റിനു കമന്റായി അപര്‍ണ തോമസ് കുറിച്ചു. അലാബാദിയയുടെ വിഡിയോകള്‍ കാണാറില്ലെങ്കിലും കേരളത്തിന്റെ നൂറുശതമാനം സാക്ഷരതയെക്കുറിച്ച് സര്‍ദാര്‍ജി പറഞ്ഞപ്പോള്‍ ചിരിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ വിവരമില്ലാത്ത ആളുകള്‍ എങ്ങനെയിരിക്കുമെന്നു ലോകത്തിനു മുഴുവന്‍ മനസ്സിലായെന്നും ശ്രുതി രജനികാന്ത് കുറിച്ചു. മാതാപിതാക്കളെയും ലൈംഗികതയെയും കുറിച്ച് മോശം പരാമര്‍ശം നടത്തിയ ബീര്‍ബൈസെപ്സ് എന്നറിയപ്പെടുന്ന ഇന്‍ഫ്ലുവന്‍സര്‍ രണ്‍വീര്‍ അലാബാദിയയ്ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇതിനെ തുടര്‍ന്നാണ് താരം ക്ഷമാപണവുമായി രംഗത്തെത്തിയത്.
”ആരും ഒരിക്കലും പറയാന്‍ പാടില്ലാത്ത, ആരും സങ്കല്പ്പിക്കാന് പോലും പാടില്ലാത്ത ഒരു കാര്യമാണ് നിങ്ങള്‍ പറഞ്ഞത്. നിങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നുന്നു.” അപര്‍ണ തോമസ് കുറിച്ചു.