
തന്നെ ബലാത്സംഗം ചെയ്തയാള്‍ക്ക് ശിക്ഷ വിധിക്കുന്നതിനിടെ യുവതി ബോധം കെട്ടുവീണു. തന്റെ പ്രസ്താവന വായിച്ച് കേള്‍ക്കവെയാണ് യുവതിയുടെ ബോധം മറഞ്ഞത്. ന്യൂയോര്‍ക്കിലെ ഒരു കോടതിയിലാണ് സംഭവം നടന്നത്.
കുടിയേറ്റക്കാരിയായ യുവതിക്ക് ഒരു കെട്ടിടം സൂപ്രണ്ടില്‍ നിന്നും വര്‍ഷങ്ങളോളം പീഡനത്തിനിരയാകേണ്ടി വരികയായിരുന്നു. ഇയാളെ പിന്നീട് 22 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. മാന്‍ഹട്ടന്‍ സുപ്രീം കോടതിയില്‍ ശിക്ഷ വിധിക്കുന്നതിനിടെയാണ് വിക്ടിം സ്റ്റേറ്റ്‌മെന്റ് വായിച്ചു കേള്‍ക്കുന്നതിനിടെ യുവതിയുടെ ബോധം മറഞ്ഞത്.
പരാഗ്വേയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരിയായ സ്ത്രീയെ 62 -കാരനായ ജോസ് എസ്പിനോസ ബ്ലാക്ക് മെയില്‍ ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. ‘ഇയാള്‍ കാരണം, ഞാനൊരു സാധാരണ ജീവിതം ജീവിക്കാനാവാതെ പാടുപെടുകയാണ്’ എന്നാണ് മാന്‍ഹട്ടന്‍ അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജോനാഥന്‍ ജൂനിഗ് വായിച്ച പ്രസ്താവനയില്‍ അവര്‍ പറയുന്നത്.
ഈ പ്രസ്താവന വായിച്ച് കേട്ടതിന് പിന്നാലെ കോടതിയില്‍ വച്ച് ഇവരുടെ ബോധം മറഞ്ഞു വീഴുകയായിരുന്നു. ആളുകള്‍ അവരെ സഹായിക്കാനായി ഓടിയെത്തി. 10 മിനിറ്റിന് ശേഷം ബോധം പൂര്‍ണമായും വന്നപ്പോഴും കോടതിയില്‍ ആദ്യവരിയില്‍ ഇരുന്നുകൊണ്ട് മുഴുവന്‍ സ്റ്റേറ്റ്‌മെന്റും അവര്‍ വായിച്ച് കേട്ടു.
‘ഒരു കാരണവുമില്ലാതെയാണ് വര്‍ഷങ്ങളോളം ഞാന്‍ നരകയാതന അനുഭവിച്ചത്. അവന്‍ എന്റെ ജീവിതവും എന്റെ നിരപരാധികളായ കുടുംബത്തെയും നശിപ്പിച്ചു. ബലാത്സംഗത്തിന് ശിക്ഷ വിധിക്കുമ്പോള്‍ ഒരു ദയയും കാണിക്കരുത്’ എന്ന് യുവതി ജഡ്ജിക്ക് എഴുതിയ കത്തില്‍ പറയുന്നു.
ഡിസംബറില്‍ എസ്പിനോസയ്ക്കെതിരെ ബലാത്സംഗം, ലേബര്‍ ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 2017 -ലാണ് ഇയാള്‍ യുവതിയെ കണ്ടുമുട്ടുന്നത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.