ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കാറില്‍ പ്രസവിച്ച ഗര്‍ഭിണിയുടെ രക്ഷകനായി ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായ യുവാവ്. റാപിഡോ ഡ്രൈവര്‍ വികാസാണ് സമയോചിതമായ ഇടപെടലിലൂടെ പ്രശംസ നേടുന്നത്. രാത്രി ഭര്‍ത്താവിനൊപ്പം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു യുവതി കാറില്‍ പ്രസവിച്ചത്.
തന്റെ പാചകക്കാരനും അയാളുടെ ഭാര്യയ്ക്കും വേണ്ടി റാപ്പിഡോ റൈഡ് ബുക്ക് ചെയ്ത രോഹന്‍ മെഹ്റ എന്നയാള്‍ റെഡ്ഡിറ്റില്‍ കുറിപ്പ് പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രസവവേദന കടുത്തതോടെയാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. യാത്രാമധ്യേ അവര്‍ കാറില്‍തന്നെ പ്രസവിക്കുകയായിരുന്നു. പ്രസവത്തിനായി തന്റെ സഹായിയേയും അയാളുടെ ഭാര്യയേയും ഡ്രൈവര്‍ വികാസ് സഹായിച്ചുവെന്നും മെഹ്റ കുറിപ്പില്‍ പറയുന്നു. പ്രസവത്തിന് ശേഷം കുഞ്ഞിനേയും അമ്മയേയും ഇയാള്‍ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിച്ചു.
ആപ്പില്‍ ബുക്കിങ് സമയത്ത് കാണിച്ച പ്രതിഫലം മാത്രമേ ഇയാള്‍ വാങ്ങിയുള്ളൂ എന്നതും രോഹന്‍ മെഹ്റ ചൂണ്ടിക്കാട്ടി. കൂടുതല്‍ പണം നല്‍കിയിട്ടും നിരസിച്ചുവെന്നും അവര്‍ പറഞ്ഞു. കുറിപ്പ് വൈറലായതോടെ നിരവധിപ്പേര്‍ പ്രശംസയുമായി രംഗത്തെത്തി. അമ്മയും കുഞ്ഞും സുഖമായിട്ടിരിക്കുന്നുവെന്നും ഇരുവരേയും തിരിച്ചുകൊണ്ടുവരാന്‍ വികാസിനോടുതന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മെഹ്റ അറിയിച്ചു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply