
കൊച്ചി: ഓപ്പറേഷന്‍ സിന്ദൂറിനെതിരേ സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടതിന് നാഗ്പുരിൽ അറസ്റ്റിലായ മലയാളി യാവാവ് റിജാസിസിന്റെ കൊച്ചിയിലെ വീട്ടിൽ ഭീകരവിരുദ്ധ സേനയുടെ (എടിഎസ്) പരിശോധന. എളമക്കര കീർത്തിനഗറിലെ വീട്ടിലാണ് മഹാരാഷ്ട്ര എടിഎസിനൊപ്പം നാഗ്പൂർ പോലീസും ഐബി ഉദ്യോഗസ്ഥരും കേരള പോലീസും ഞായറാഴ്ച രാത്രി 7.45 ഓടെ പരിശോധനക്ക് എത്തിയത്.
റിജാസിന്റെ മാതാവ്, പിതാവ്, സഹോദരൻ എന്നിവരിൽനിന്ന് സംഘം മൊഴിയെടുക്കുന്നുണ്ട്. റിജാസിനെ ബന്ധങ്ങൾ സംബന്ധിച്ച്, കൊച്ചി കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടക്കുമെന്നാണ് വിവരം. റിജാസിനേയും സുഹൃത്തിനേയും കഴിഞ്ഞ ദിവസമാണ് നാഗ്പൂരിൽനിന്ന് പോലീസ് അറസ്റ്റുചെയ്തത്.
സുഹൃത്തിനെ പിന്നീട് വിട്ടയച്ചെങ്കിലും റിജാസ് നിലവിൽ പോലീസ് കസ്റ്റഡിയിലാണുള്ളത്. ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിന് കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് റിജാസിനെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് അറിയുന്നത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.