
റിയാദ്: റഷ്യ – യുക്രെയ്ന്‍ യുദ്ധത്തില്‍ ഒരു മാസത്തെ വെടിനിര്‍ത്തലിന് സന്നദ്ധമെന്ന് യുക്രെയ്ന്‍. യുഎസ് അവതരിപ്പിച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ യുക്രെയ്ന്‍ അംഗീകരിക്കുകയായിരുന്നു. സൗദിയില്‍ യുഎസ് നയതന്ത്ര പ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലാണ് യുക്രെയ്ന്‍ വെടിനിര്‍ത്തലിന് സന്നദ്ധത അറിയിച്ചത്.
വെടിനിര്‍ത്താന്‍ സന്നദ്ധത അറിയിച്ചെന്ന് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി. റഷ്യ കൂടി നിബന്ധനകള്‍ അംഗീകരിച്ചാല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പരസ്പരം അംഗീകരിച്ച് 30 ദിവസം കൂടി നീട്ടാം. തടവുകാരുടെ കൈമാറ്റം, സിവിലിയന്‍ തടവുകാരുടെ മോചനം, പലായനം ചെയ്യപ്പെട്ട യുക്രെയ്ന്‍ കുട്ടികളുടെ മടങ്ങിവരവ് എന്നിവയിലെ ധാരണയും ചര്‍ച്ചയായി. ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്തം ഉറപ്പാക്കണമെന്നും യുക്രെയ്ന്‍ ആവശ്യപ്പെട്ടു.
ഇതോടെ യുക്രെയ്‌നിനുള്ള സാമ്പത്തിക സഹായം പുനഃസ്ഥാപിക്കുമെന്ന് യുഎസ് അറിയിച്ചു. ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നത് നിര്‍ത്തിവച്ച നടപടിയും അമേരിക്ക പിന്‍വലിക്കും. രഹസ്യാന്വേഷണ വിവരങ്ങള്‍ വീണ്ടും കൈമാറാനാണ് ധാരണ. യുക്രെയ്‌നിലെ ധാതു സമ്പത്ത് വിനിയോഗിക്കാന്‍ യുഎസ് യുക്രെയ്ന്‍ സംയുക്ത കരാറിനും തീരുമാനമായി. വിഷയത്തില്‍ റഷ്യന്‍ നിലപാട് നിര്‍ണായകമാണ്. എന്നാല്‍, റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Discover more from MALAYALAM
Subscribe to get the latest posts sent to your email.