സാധാരണ മനുഷ്യരെ പോലെ നാട്ടിലും നഗരത്തിലുമൊന്നും ഇറങ്ങി നടക്കാന്‍ കഴിയില്ല എന്നത് സെലിബ്രിറ്റികള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ചുറ്റും ആളുകള്‍ കൂടുകയും സെല്‍ഫികളെടുക്കുകയുമെല്ലാം ചെയ്യുമ്പോള്‍ ഒന്നും ആസ്വദിക്കാന്‍ കഴിയാതെ നിരാശരാകേണ്ടിവരും അവര്‍ക്ക്. എന്നാല്‍ എങ്ങനേയും പുറത്തിറങ്ങിയേ കഴിയൂ എന്നുള്ള സെലിബ്രിറ്റികള്‍ വേഷം മാറിയും മുഖം മറച്ചുമെല്ലാം അത് ചെയ്യാറുമുണ്ട്. അങ്ങനെ നഗരം ചുറ്റാന്‍ ബോളിവുഡിലെ സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ ഇറങ്ങിയതാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത. ആളറിയാതിരിക്കാന്‍ ജാക്കറ്റിന്റെ ഹൂഡി കൊണ്ട് തലയും മുഖവും മറച്ച് ആര്‍ക്കും മുഖം കൊടുക്കാതെയാണ് കിങ് ഖാന്‍ നഗരം ചുറ്റാനിറങ്ങിയത്. ഒപ്പം പ്രിയപത്നി ഗൗരി ഖാനും ഇളയ മകന്‍ അബ്രാം ഖാനും മാനേജര്‍ പൂജ ദദ്ലാനിയും ഉണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ഇവര്‍ നഗരം ചുറ്റി നടന്നത്. ഷാരൂഖ് ഖാന്റെ കയ്യില്‍ തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയുമുണ്ടായിരുന്നു. എന്നാല്‍ ആരും കാണില്ല എന്ന് കരുതി ഇറങ്ങിയ ഷാരൂഖിന് തെറ്റി. തങ്ങളുടെ പ്രിയതാരത്തെ പലരും കാണുകയും തിരിച്ചറിയുകയും ചെയ്തു. പലയിടങ്ങളില്‍ നിന്നായി പലരും എടുത്ത ഷാരൂഖ് ഖാന്റെ വീഡിയോകള്‍ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്നെങ്കിലും താരത്തെ തിരിച്ചറിഞ്ഞ ആരാധകര്‍ ചുറ്റും കൂടി. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിലാണ് ഷാരൂഖും കുടുംബവും സമയം ചിലവിടാനായി എത്തിയത്. കറക്കത്തിന് ശേഷം തിരികെ ഫെറിയിലാണ് അദ്ദേഹവും കുടുംബവും തിരികെ പോയത്. തിരികെ പോകുംവഴിയാണ് ആരാധകര്‍ താരത്തെ തിരിച്ചറിഞ്ഞത്.
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാരുടെ സമരം പുരോഗമിക്കുന്നതിനിടയില്‍ ജനുവരിയിലെ ഓണറേറിയം കുടിശ്ശിക അനുവദിച്ച് സര്‍ക്കാര്‍. ഇതോടെ മൂന്നുമാസത്തെ കുടിശ്ശികയും തീര്‍ത്തു. മൂന്നുമാസത്തെ ഇന്‍സെന്റീവിലെ കുടിശ്ശികയും അനുവദിച്ചിട്ടുണ്ട്. ആശാവര്‍ക്കര്‍മാരുടെ സമരത്തോട് മുഖം തിരിക്കുന്ന നിലപാട് തുടരുമ്പോഴാണ് സര്‍ക്കാര്‍ തലത്തില്‍ കുടിശ്ശിക കൊടുത്തുതീര്‍ക്കുന്നതിന് നടപടിയായിരിക്കുന്നത്.സമരം തുടങ്ങി പതിനെട്ടാം ദിവസമാണ് ആശമാരുടെ ആറ് ആവശ്യങ്ങളില്‍ ഒന്നായ കുടിശ്ശിക തീര്‍ക്കാന്‍ സര്‍ക്കാര്‍ തയാറായിരിക്കുന്നത്. 7000 രൂപയില്‍ നിന്ന് 21000 രൂപയായി ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കുമ്പോള്‍…
ബെയ്ജിങ്ങ്: വിവാഹത്തോട് മുഖം തിരിച്ച് ചൈനയിലെ യുവജനങ്ങള്‍. രാജ്യത്ത് വയോധികരുടെ എണ്ണം വര്‍ധിക്കുന്നതിന് പിന്നാലെ ജനന നിരക്ക് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളോട് യുവതലമുറ മുഖം തിരിക്കുന്നതായി വ്യക്തമാക്കുന്നതാണ് പുറത്ത് വരുന്ന കണക്കുകള്‍. 2024 ല്‍ ചൈനയില്‍ നടന്ന വിവാഹങ്ങളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 20 ശതമാനം കുറവാണ് 2024ല്‍ രാജ്യത്തുണ്ടായത്. ചൈനയിലെ സിവില്‍ അഫയേഴ്സ് മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ചാണ് ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട്.2023ല്‍ 7.7 ദശലക്ഷം വിവാഹങ്ങള്‍ നടന്ന…
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മക്കള്‍ സമാധി ഇരുത്തിയ ആറാലുംമൂട് കാവുവിളാകം സിദ്ധന് ഭവനില്‍ ഗോപന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഗോപന്റെ മൂക്ക്, തല, മുഖം, നെറ്റി എന്നിവിടങ്ങളില്‍ ചതവ് ഉണ്ടെങ്കിലും അതു മരണകാരണമല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ചതവുകള്‍ മൂലം അസ്ഥികള്‍ പൊട്ടുകയോ ആന്തരിക രക്തസ്രാവം ഉണ്ടാകുകയോ ചെയ്തിട്ടില്ല. അസ്വാഭാവികമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. ഗോപനു ഗുരുതരമായ നിരവധി അസുഖങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലിവര്‍ സിറോസിസ് ബാധിതനായിരുന്നു. ഹൃദയധമനികള്‍ 75…
In "KERALA"
Discover more from MALAYALAM
Subscribe to get the latest posts sent to your email.