
തിരുവനന്തപുരം: ഭാസ്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് ജയില്‍മോചനം അനുവദിച്ച് മന്ത്രിസഭായോഗം. പ്രതി 14 വര്‍ഷം തടവ് അനുഭവിച്ച സാഹചര്യത്തിലും സ്ത്രീയെന്ന പരിഗണനയും നല്‍കിയാണ് ശിക്ഷാ ഇളവ്. തനിക് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷെറിന് അപേക്ഷ നല്‍കിയിരുന്നു. ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്സ് വില്ലയില്‍ ഭാസ്കര കാരണവര്‍ കൊല്ലപ്പെട്ട കേസിലാണ് മരുമകള്‍ കൂടിയായ ഷെറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ശാരീരിക വെല്ലുവിളികളുള്ള ബിനുവുമായി 2001ലാണ് ഷെറിന് വിവാഹിതയായത്. അതിനു ശേഷം ഇരുവരുടെയും ദാമ്പത്യം കലുഷിതമായി. ഷെറിന്റെ വഴി വിട്ട ബന്ധങ്ങള്‍ കണ്ടെത്തിയതോടെയാണ് കാരണവര്‍ കൊല്ലപ്പെട്ടത്.
ഓര്‍ക്കുട്ട് വഴി പരിചയപ്പെട്ട ബാസിത് അലിയാണ് കേസിലെ രണ്ടാം പ്രതി. ഷാനു റഷീദ് , നിഥിന് എന്നിവരും കേസില്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. 2010 ജൂണിലാണ് മാവേലിക്കര അതിവേഗ കോടതി ഷെറിന് കുറ്റക്കാരിയാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
ശിക്ഷാ കാലത്ത് ഉടനീളം നിരവധി പരാതികള്‍ ഷെറിനു നേരെ ഉയര്‍ന്നിരുന്നു. ജയിലില്‍ വച്ച് ഫോണ്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് 2015ല്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അവിടെ വെയില് കൊള്ളാതിരിക്കാനായി ജയില്‍ ഡോക്റ്റര്‍ ഷെറിന് കുട അനുവദിച്ചതും വിവാദമായി. ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയെത്തുടര്‍ന്ന് 2017ല്‍ തിരുവനന്തപുരം വനിതാ ജയിലിലേക്ക് മാറ്റി.