
കോട്ടയം: ഏറ്റുമാനൂരിലെ അമ്മയുടെയും പെണ്‍മക്കളുടെയും ആത്മഹത്യയില്‍ നിര്‍ണായക തെളിവായേക്കാവുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈല്‍ ഫോണാണ് കണ്ടെത്തിയത്. ഷൈനിയുടെ വീട്ടില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെത്തിയത്. ഫോണ്‍ ലോക്ക് ആയ നിലയിലാണ്.
മൊബൈല്‍ ഫോണ്‍ സൈബര്‍ വിദഗ്ധര്‍ പരിശോധിക്കും. ഷൈനിയുടെ ഫോണും നേരത്തെ പൊലീസ് പിടിച്ചെടുത്ത കേസില്‍ അറസ്റ്റിലായ ഷൈനിയുടെ ഭര്‍ത്താവ് നോബിയുടെ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.ഷൈനിയുടെ ഫോണ്‍ കാണാതായത്തില്‍ ദുരൂഹതയുണ്ടായിരുന്നു. ഷൈനി ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് നോബി ഫോണിലേക്ക് സന്ദേശം അയച്ചിരുന്നുവെന്ന വിവരമുണ്ട്. ഇത് ഉള്‍പ്പെടെ പരിശോധിക്കുന്നതിന് ഷൈനിയുടെ ഫോണ്‍ നിര്‍ണായക തെളിവാകും.
ഷൈനിയും രണ്ട് പെണ്‍മക്കളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് തൊടുപുഴ സ്വദേശി ചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസിനെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റവും ചുമത്തിയിരുന്നു. നോബിയെ ചോദ്യം ചെയ്തപ്പോള്‍ ഷൈനി മരിച്ചതിന് തലേദിവസം വാട്‌സാപ്പില്‍ മെസേജ് അയച്ചിരുന്നതായി നോബി മൊഴി നല്‍കിയിരുന്നു. ചില സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള കാര്യങ്ങളായിരുന്നു മെസേജിലുണ്ടായിരുന്നത്. പ്രകോപനമരമായ രീതിയില്‍ എന്തെങ്കിലും മെസേജുണ്ടോയെന്ന് പ്രതി കൃത്യമായ മറുപടി നല്‍കിയിട്ടില്ല.
എന്ത് മെസേജുകള്‍ ആണ് അയച്ചുതന്ന കണ്ടെത്താന്‍ പൊലീസ് നോബിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്തിരുന്നു. നോബിയുടെ വാട്‌സ്ആപ്പ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. ഇത് റിക്കവറി ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനിടെയാണ് ഷൈനിയുടെ ഫോണ്‍ കാണാത്തതില്‍ ദുരൂഹത തുടര്‍ന്നിരുന്നത്. നോബിയുടെ ഫോണില്‍ ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ ഷൈനിയുടെ ഫോണില്‍ ഉണ്ടോയെന്ന കാര്യം ഉള്‍പ്പെടെ പരിശോധിക്കേണ്ടതുണ്ട്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.