
കൊടുങ്ങല്ലൂര്‍: ഏറിയാട് പാലമറ്റത്ത് ഷിനി എന്ന യുവതി ആത്മഹത്യ ചെയ്തത് പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്നെന്ന് കുടുംബം. വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ ഏജന്റുമാര്‍ വീട്ടിലും ജോലി സ്ഥലത്തുമെത്തി ഭീഷണിപ്പെടുത്തിയതായി മരിച്ച ഷിനിയുടെ ഭര്‍ത്താവ് രതീഷും പിതാവ് രമണനും പറയുന്നു. ഷിനി ജോലി ചെയ്യുന്ന കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി പലിശസംഘം ഭീഷണിപ്പെടുത്തുകയും നാണം കെടുത്തുകയും ചെയ്തുയെന്നും കുടുംബം ആരോപിച്ചു.