ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ കല്‍പ്പന രാഘവേന്ദര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. നിസാം പേട്ടിലെ വസതിയില്‍ വച്ചാണ് സംഭവം രണ്ടുദിവസമായി വീട് അടഞ്ഞു കിടക്കുന്നത് അയല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് കല്പന അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ നിസാംപേട്ടിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അമിതമായ അളവില്‍ ഉറക്ക ഗുളിക കഴിച്ചിരുന്നുവെന്നാണ് വിവരം. ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. കല്പനയുടെ ഭര്‍ത്താവ് ചെന്നൈയില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കെപിഎച്ച്ബി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോട്ടയം: ഗാന്ധിനഗര്‍ ഗവ. നഴ്സിങ് കോളജില്‍ മറ്റു 4 വിദ്യാര്‍ഥികള്‍ കൂടി ക്രൂര റാഗിങ്ങിന് ഇരയായതായി വിവരം പുറത്തുവന്നു. നേരത്തേ പരാതി നല്കിയ ഇടുക്കി സ്വദേശി ലിബിന് കൊടുത്ത മൊഴിയിലാണ് മറ്റു 4 പേര്‍കൂടി ഉപദ്രവിക്കപ്പെട്ടെന്ന വിവരം പുറത്തായത്. ഇവര്‍ പരാതി നല്‍കിയിരുന്നില്ല. സീനിയര്‍ വിദ്യാര്‍ഥികള്‍ ഇവരുടെ ശരീരമാസകലം ഷേവ് ചെയ്തെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഈ മാസം 10നു രാത്രി 11നു ശേഷമായിരുന്നു പീഡനം.ലിബിന് നല്കിയ പരാതിയില്‍ അറസ്റ്റിലായ കേരള…
കോട്ടയം: മതവിദ്വേഷ പരാമര്‍ശക്കേസില്‍ ബി.ജെ.പി. നേതാവ് പി.സി. ജോര്‍ജിന് ജാമ്യം. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലായിരുന്നു പിസി ജോര്‍ജിനെതിരേ കേസെടുത്തത്. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത് പിസി ജോര്‍ജിന്റെ ആരോഗ്യ പ്രശ്നം കണക്കിലെടുത്താണ് കോടതി ജാമ്യം പരിഗണിച്ചത്. ആഞ്ജിയോഗ്രാം ഉള്‍പ്പെടെയുള്ളവ ചെയ്യേണ്ടതുണ്ട് എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് അടക്കം കോടതിയില്‍ എത്തിയിരുന്നു. ഇത് കോടതി പരിഗണിച്ചു. പോലീസ് റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു. കേസ് നടപടിക്രമങ്ങളടക്കം പൂര്‍ത്തിയായതാണ്. മൊഴി…